സൂപ്പർ സബായി സഹൽ അബ്ദുൾ സമദ്; മോഹൻ ബഗാൻ ഫൈനലിൽ

തുടർച്ചയായ രണ്ടാം തവണയും ഫൈനലിലെത്തിയ മോഹൻ ബ​ഗാന് മറ്റൊരു അവസരം കൂടെ മുന്നിലെത്തിയിരിക്കുന്നു.
സൂപ്പർ സബായി സഹൽ അബ്ദുൾ സമദ്; മോഹൻ ബഗാൻ ഫൈനലിൽ

കൊൽക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ പത്താം പതിപ്പിലെ ആദ്യ ഫൈനലിസ്റ്റുകളായി മോഹൻ ബ​ഗാൻ സൂപ്പർ ജയന്റ്സ്. 92-ാം മിനിറ്റിൽ മലയാളി താരം സഹൽ അബ്ദുൾ സമദിന്റെ ​ഗോളിലാണ് കൊൽക്കത്തയുടെ വിജയം. ആദ്യ പാദത്തിൽ 1-2ന് പിന്നിൽ നിന്ന ശേഷമാണ് മോഹൻ ബഗാന്റെ തിരിച്ചുവരവ്. രണ്ടാം പാദത്തിൽ 2-0ത്തിന് ബ​ഗാൻ വിജയിച്ചു.

ആദ്യ പകുതിയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമായിരുന്നു. 22-ാം മിനിറ്റില്‍ ജേസണ്‍ കമ്മിംഗ്‌സ് മോഹന്‍ ബഗാനായി നിര്‍ണായക ഗോള്‍ നേടി. ഇതോടെ രണ്ട് പാദങ്ങളിലായി മത്സരം സമനിലയിലെത്തി. രണ്ടാം പാതിയിലും ഇരുടീമുകളും ഒപ്പത്തിനൊപ്പം പോരാടി. അവസാന നിമിഷം വരെ ഇരുടീമുകളും പോരാട്ടം തുടർന്നു. ഒടുവിൽ 92-ാം മിനിറ്റിൽ ആ ​ഗോൾ വന്നു.

സൂപ്പർ സബായി സഹൽ അബ്ദുൾ സമദ്; മോഹൻ ബഗാൻ ഫൈനലിൽ
ഉറങ്ങിക്കിടന്ന സിംഹം പുറത്തിറങ്ങി; ആർസിബിയിൽ വിൽ ജാക്സ് റോക്സ്

മൻവീർ സിം​ഗിന്റെ പാസിൽ സഹൽ അബ്ദുൾ സമദ് നടത്തിയ ഹെഡർ ​ഗോൾ വര പിന്നിട്ടു. ഇതോടെ രണ്ട് പാദങ്ങളിലായി 3-2ന് ബ​ഗാൻ വിജയം സ്വന്തമാക്കി. തുടർച്ചയായ രണ്ടാം തവണയും ഫൈനലിലെത്തിയ മോഹൻ ബ​ഗാന് മറ്റൊരു അവസരം കൂടെ മുന്നിലെത്തിയിരിക്കുന്നു. ചരിത്രത്തിൽ ആദ്യമായി ഐഎസ്എൽ കിരീടം നിലനിർത്തുകയെന്ന അപൂർവ്വ നേട്ടത്തിന് ഇനി ഒരു വിജയം മാത്രം മതി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com