മിലാന്‍ ഡെര്‍ബിയില്‍ 'ഇന്റര്‍ ലോക്ക്'; സീരി എ കിരീടത്തില്‍ മുത്തമിട്ട് ഇന്റര്‍ മിലാന്‍

മിലാന്‍ ഡെര്‍ബിയില്‍ 'ഇന്റര്‍ ലോക്ക്'; സീരി എ കിരീടത്തില്‍ മുത്തമിട്ട് ഇന്റര്‍ മിലാന്‍

ഇന്റര്‍ മിലാന്‍റെ 20-ാമത് സീരി എ കിരീടമാണിത്

റോം: സീരി എ കിരീടത്തില്‍ മുത്തമിട്ട് ഇന്റര്‍ മിലാന്‍. എസി മിലാനെ വീഴ്ത്തിയാണ് അവരുടെ തട്ടകത്തില്‍ വീഴ്ത്തിയാണ് ഇന്റര്‍ മിലാന്‍ തങ്ങളുടെ 20-ാമത് സീരി എ കിരീടം സ്വന്തമാക്കിയത്. മിലാന്‍ ഡെര്‍ബിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്റര്‍ മിലാന്‍റെ വിജയം.

സാന്‍ സിറോ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇന്റര്‍ മിലാനാണ് ആദ്യം ലീഡെടുത്തത്. 18-ാം മിനിറ്റില്‍ ഫ്രാന്‍സെസോ അസെര്‍ബിയാണ് ഇന്റര്‍ മിലാന്റെ ആദ്യ ഗോള്‍ നേടിയത്. 49-ാം മിനിറ്റില്‍ മാര്‍കസ് തുറാമിലൂടെ ഇന്റര്‍ മിലാന്‍ ലീഡ് ഇരട്ടിയാക്കി. 80-ാം മിനിറ്റില്‍ ഫികായോ തൊമോരിയിലൂടെ എസി മിലാന്‍ തിരിച്ചടിച്ചെങ്കിലും അത് ആശ്വാസഗോള്‍ മാത്രമായി മാറി. ഇതോടെ ഇന്റര്‍ മിലാന്‍ കിരീടം സ്വന്തമാക്കി.

ലീഗില്‍ അഞ്ച് മത്സരങ്ങള്‍ ബാക്കി നില്‍ക്കേയാണ് ഇന്റര്‍ മിലാന്‍ കിരീടം ഉറപ്പിച്ചത്. രണ്ടാം സ്ഥാനക്കാരായ എസി മിലാനെക്കാള്‍ 17 പോയിന്റ് വ്യത്യാസം ഒന്നാമതുള്ള ഇന്റര്‍ മിലാനുണ്ട്. അതുകൊണ്ട് തന്നെ ചാമ്പ്യന്‍ഷിപ്പ് ഉറപ്പിക്കാന്‍ ഇന്റര്‍ മിലാന് ഇന്നത്തെ മത്സരത്തില്‍ ഒരു സമനില മാത്രമായിരുന്നു ആവശ്യമുണ്ടായിരുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com