ലാ ലീഗയില്‍ ഇന്ന് എല്‍ ക്ലാസികോ പോരാട്ടം; സാന്റിയാഗോ ബെര്‍ണബ്യൂവില്‍ തീപാറും

രാത്രി 12.30നാണ് മത്സരം
ലാ ലീഗയില്‍ ഇന്ന് എല്‍ ക്ലാസികോ പോരാട്ടം; സാന്റിയാഗോ ബെര്‍ണബ്യൂവില്‍ തീപാറും

മാഡ്രിഡ്: ലാ ലീഗയില്‍ ഇന്ന് എല്‍ ക്ലാസികോ പോരാട്ടം. സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നടക്കുന്ന മത്സരത്തില്‍ റയല്‍ മാഡ്രിഡ് ബാഴ്‌സലോണയെ നേരിടും. ലീഗിലെ ഒന്നാം സ്ഥാനക്കാരും നിലവിലെ ചാമ്പ്യന്മാരും തമ്മില്‍ മുഖാമുഖം എത്തുമ്പോള്‍ തീപാറുന്ന മത്സരം തന്നെ പ്രതീക്ഷിക്കാം. രാത്രി 12.30നാണ് ആരാധകര്‍ ഏറെ കാത്തിരിക്കുന്ന മത്സരം.

യുവേഫ ചാമ്പ്യന്‍സ് ലീഗ് കഴിഞ്ഞാണ് ഇരുടീമുകളും എത്തുന്നത്. മാഞ്ചസ്റ്റര്‍ സിറ്റിയെ വീഴ്ത്തി സെമി ബെര്‍ത്ത് ഉറപ്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് റയല്‍. സ്വന്തം തട്ടകത്തിലാണ് മത്സരമെന്നതും കാര്‍ലോ ആഞ്ചലോട്ടിയുടെ സംഘത്തിന് കരുത്താകും. എന്നാല്‍ മറുവശത്ത് ചാമ്പ്യന്‍സ് ലീഗില്‍ പിഎസ്ജിയോട് ഷൂട്ടൗട്ടില്‍ പരാജയം വഴങ്ങിയാണ് ബാഴ്‌സലോണ എത്തുന്നത്.

ലാ ലീഗയില്‍ ഇന്ന് എല്‍ ക്ലാസികോ പോരാട്ടം; സാന്റിയാഗോ ബെര്‍ണബ്യൂവില്‍ തീപാറും
വോള്‍വ്‌സിനെ തട്ടകത്തില്‍ ചെന്ന് വീഴ്ത്തി ആഴ്‌സണല്‍; പ്രീമിയര്‍ ലീഗില്‍ വീണ്ടും ഒന്നാമത്

ലാ ലീഗയില്‍ 31 മത്സരങ്ങളില്‍ നിന്ന് 78 പോയിന്റുമായി ഒന്നാം സ്ഥാനത്താണ് റയല്‍. അത്രയും മത്സരങ്ങളില്‍ നിന്ന് 70 പോയിന്റുള്ള ബാഴ്‌സ രണ്ടാമതാണ്. ഇന്ന് വിജയിച്ചാല്‍ റയലിന് കിരീടത്തിലേക്കുള്ള ദൂരം കുറയും. ജയം ബാഴ്‌സയ്‌ക്കൊപ്പമാണെങ്കില്‍ കിരീടപ്പോരാട്ടം ഒന്നുകൂടെ കടുക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com