യുവേഫ ചാമ്പ്യൻസ് ലീഗ്;​ ബ്ലാക്ക് യെല്ലോയോട് വീണ് അത്‌ലറ്റികോ മാഡ്രിഡ്

നാളെ പുലർച്ചെ നടക്കുന്ന മത്സരങ്ങളിൽ ആഴ്സണൽ ബയേൺ മ്യൂണികിനെയും റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിയെയും നേരിടും.
യുവേഫ ചാമ്പ്യൻസ് ലീഗ്;​ ബ്ലാക്ക് യെല്ലോയോട് വീണ് അത്‌ലറ്റികോ മാഡ്രിഡ്

ബെർലിൻ: യുവേഫ ചാമ്പ്യൻസ് ലീ​ഗിൽ‌ അത്‌ലറ്റികോ മാഡ്രിഡിനെ തകർത്ത് ബൊറൂസ്യ ‍ഡോർട്ട്മുണ്ട് സെമിയിൽ. ആദ്യ പാദത്തിൽ 1-2ന് പരാജയപ്പെട്ട ശേഷമാണ് ഡോർട്ട്മുണ്ടിന്റെ ​ഗംഭീര തിരിച്ചുവരവ്. രണ്ടാം പാദത്തിൽ 4-2ന് ഡോർട്ട്മുണ്ട് വിജയിച്ചു. ഇതോടെ അന്തിമ ഫലം 5-4 എന്നായി.

34-ാം മിനിറ്റിൽ ജൂലിയൻ ബ്രാൻഡ്, 39-ാം മിനിറ്റിൽ ഇയാൻ മാറ്റ്‌സെൻ, 71-ാം മിനിറ്റിൽ നിക്ലാസ് ഫുള്‍ക്രുഗ്, 74-ാം മിനിറ്റിൽ മാർസെൽ സാബിറ്റ്സർ എന്നിവർ ഡോർട്ട്മുണ്ടിനായി ​ഗോളുകൾ നേടി. 49-ാം മിനിറ്റിലെ മാറ്റ്സ് ഹമ്മൽസിന്റെ സെൽഫ് ​ഗോളാണ് അത്‌ലറ്റികോയുടെ ​സ്കോർനിലയിൽ ചലനമുണ്ടാക്കിയത്.

യുവേഫ ചാമ്പ്യൻസ് ലീഗ്;​ ബ്ലാക്ക് യെല്ലോയോട് വീണ് അത്‌ലറ്റികോ മാഡ്രിഡ്
പാരീസ് സെമി ഫൈനൽസ്; രണ്ടാം പാദത്തിൽ ബാഴ്സ വീണു

64-ാം മിനിറ്റിൽ എയ്ഞ്ചല്‍ കൊറയ അത്‌ലറ്റികോ നിരയിൽ നിന്നും ആശ്വാസ ​ഗോൾ നേടി. എങ്കിലും മത്സരഫലത്തെ സ്വാധീനിക്കാൻ പിന്നീട് അത്‌ലറ്റികോ നിരയ്ക്ക് സാധിച്ചില്ല. നാളെ പുലർച്ചെ നടക്കുന്ന മത്സരങ്ങളിൽ ആഴ്സണൽ ബയേൺ മ്യൂണികിനെയും റയൽ മാഡ്രിഡ് മാഞ്ചസ്റ്റർ സിറ്റിയെയും നേരിടും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com