മുംബൈയെ മുട്ടുകുത്തിച്ചു; ഐഎസ്എല്‍ ഷീല്‍ഡ് സ്വന്തമാക്കി മോഹന്‍ ബഗാന്‍

മുംബൈയെ മുട്ടുകുത്തിച്ചു; ഐഎസ്എല്‍ ഷീല്‍ഡ് സ്വന്തമാക്കി മോഹന്‍ ബഗാന്‍

അവസാന മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയെ പരാജയപ്പെടുത്തിയാണ് മോഹന്‍ ബഗാന്‍ ഷീല്‍ഡ് സ്വന്തമാക്കിയത്

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഷീല്‍ഡ് സ്വന്തമാക്കി മോഹന്‍ ബഗാന്‍. ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സിയെ പരാജയപ്പെടുത്തിയാണ് മോഹന്‍ ബഗാന്‍ ഷീല്‍ഡ് സ്വന്തമാക്കിയത്. കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് മോഹന്‍ ബഗാന്റെ വിജയം.

മത്സരം ആരംഭിക്കുന്നതിന് മുന്‍പ് 47 പോയിന്റുമായി മുംബൈ ഒന്നാമതും 45 പോയിന്റുമായി മോഹന്‍ ബഗാന്‍ രണ്ടാമതും ആയിരുന്നു. മുംബൈയ്‌ക്കെതിരായ വിജയത്തോടെ മോഹന്‍ ബഗാന്‍ ലീഗില്‍ ഒന്നാമത് ഫിനിഷ് ചെയ്തു. ഇതോടെ തങ്ങളുടെ കന്നി ഐഎസ്എല്‍ ഷീല്‍ഡും സ്വന്തമാക്കി. മുംബൈ സിറ്റി ഇതിനുമുന്‍പ് രണ്ട് തവണ ഷീല്‍ഡ് ജേതാക്കളായിട്ടുണ്ട്.

കൊല്‍ക്കത്തയിലെ സാള്‍ട്ട്ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 28-ാം മിനിറ്റിലാണ് മോഹന്‍ ബഗാന്‍ ലീഡെടുത്തത്. പെട്രാറ്റോസിന്റെ അസിസ്റ്റില്‍ നിന്ന് ലിസ്റ്റണ്‍ കൊളാക്കോയാണ് ബഗാന്റെ ആദ്യ ഗോള്‍ നേടിയത്. 80-ാം മിനിറ്റില്‍ ജേസണ്‍ കമ്മിങ്‌സിലൂടെ മോഹന്‍ ബഗാന്‍ ലീഡുയര്‍ത്തി. 89-ാം മിനിറ്റില്‍ ലാലിയന്‍സുവാല ചാങ്‌തെയിലൂടെ മുംബൈ തിരിച്ചടിച്ചെങ്കിലും അത് ആശ്വാസ ഗോള്‍ മാത്രമായി മാറി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com