ഐഎസ്എൽ ഷീൽഡ് പോരാട്ടം കടുക്കുന്നു; ഒഡീഷയെ വീഴ്ത്തി മുംബൈ സിറ്റി

ഐഎസ്എല്ലിൽ‌ മുമ്പ് തന്നെ മുംബൈയും ഒഡീഷയും പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു.
ഐഎസ്എൽ ഷീൽഡ് പോരാട്ടം കടുക്കുന്നു; ഒഡീഷയെ വീഴ്ത്തി മുംബൈ സിറ്റി

മുംബൈ: ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ഒഡീഷയെ വീഴ്ത്തി മുംബൈ സിറ്റി. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് മുംബൈ വിജയം സ്വന്തമാക്കിയത്. 22-ാം മിനിറ്റിൽ ജോർജ് പെരേര ഡയസ്, 61-ാം മിനിറ്റിൽ ലാലിയന്‍സുവാല ചങ്‌തെ എന്നിവർ മുംബൈയ്ക്കായി ​ഗോളുകൾ നേടി.

ഒഡീഷയുടെ ഏക ​ഗോൾ നേടിയത് ഡീഗോ മൗറീഷ്യോ ആണ്. മത്സരത്തിന്റെ 25-ാം മിനിറ്റിലാണ് മൗറീഷ്യോയുടെ ​ഗോൾ വന്നത്. ഐഎസ്എല്ലിൽ‌ മുമ്പ് തന്നെ മുംബൈയും ഒഡീഷയും പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. എങ്കിലും ഐഎസ്എൽ വിന്നേഴ്സ് ഷീൽഡിനായി മത്സരത്തിൽ ഇരുടീമുകൾക്കും വിജയം നിർണായകമായിരുന്നു.

ഐഎസ്എൽ ഷീൽഡ് പോരാട്ടം കടുക്കുന്നു; ഒഡീഷയെ വീഴ്ത്തി മുംബൈ സിറ്റി
ഹിറ്റ്മാന് മിമിക്രിയും വഴങ്ങും; സച്ചിന്‍, ദ്രാവിഡ്, യുവരാജ്... ഇന്ത്യന്‍ താരങ്ങളെ അനുകരിച്ച് രോഹിത്

21 മത്സരങ്ങളിൽ നിന്ന് 47 പോയിന്റുള്ള മുംബൈ ടേബിളിൽ ഒന്നാമതാണ്. 20 മത്സരങ്ങളിൽ നിന്ന് 42 പോയിന്റുള്ള മോഹൻ ബ​ഗാൻ രണ്ടാം സ്ഥാനത്താണ്. മൂന്നാം സ്ഥാനത്തുള്ള ഒഡിഷയ്ക്ക് 21 മത്സരങ്ങളിൽ നിന്ന് 39 പോയിന്റുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com