ചെല്‍സിക്ക് 'ഷെഫീല്‍ഡ് ഷോക്ക്'; ഇഞ്ച്വറി ടൈമില്‍ സമനില വഴങ്ങി

ഷെഫീല്‍ഡിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തിന്റെ തുടക്കം തന്നെ മുന്നിലെത്താന്‍ ചെല്‍സിക്ക് സാധിച്ചു
ചെല്‍സിക്ക് 'ഷെഫീല്‍ഡ് ഷോക്ക്'; ഇഞ്ച്വറി ടൈമില്‍ സമനില വഴങ്ങി

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ചെല്‍സിയെ സമനിലയില്‍ തളച്ച് ഷെഫീല്‍ഡ് യുണൈറ്റഡ്. ഇന്നലെ നടന്ന മത്സരത്തില്‍ ഇരുടീമുകളും രണ്ട് വീതം ഗോളുകളടിച്ച് പിരിഞ്ഞു. 94 മിനിറ്റ് വരെ ലീഡെടുത്ത് നിന്ന ശേഷം ഇഞ്ച്വറി ടൈമിലാണ് ചെല്‍സി അപ്രതീക്ഷിത സമനില വഴങ്ങിയത്.

ഷെഫീല്‍ഡിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തിന്റെ തുടക്കം തന്നെ മുന്നിലെത്താന്‍ ചെല്‍സിക്കായി. 11-ാം മിനിറ്റില്‍ ഡിഫന്‍ഡര്‍ തിയാഗോ സില്‍വയാണ് ചെല്‍സിക്ക് ലീഡ് സമ്മാനിച്ചത്. എന്നാല്‍ 32-ാം മിനിറ്റില്‍ ജയ്ഡന്‍ ബോഗിളിലൂടെ ആതിഥേയര്‍ ഒപ്പമെത്തി.

രണ്ടാം പകുതിയില്‍ ചെല്‍സി വീണ്ടും മുന്നിലെത്തി. 66-ാം മിനിറ്റില്‍ നോനി മദുവേക ചെല്‍സിയുടെ രണ്ടാം ഗോള്‍ നേടി. ഈ ഗോളില്‍ വിജയം ഉറപ്പിക്കുമെന്ന് തോന്നിപ്പിച്ച നിമിഷം ചെല്‍സിയെ ഞെട്ടിച്ചുകൊണ്ട് ഷെഫീല്‍ഡ് ഒപ്പമെത്തി. ഇഞ്ച്വറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ ഒലി മക്‌ബേര്‍ണിയാണ് ഷെഫീല്‍ഡിന്റെ സമനില ഗോള്‍ നേടിയത്.

ചെല്‍സിക്ക് 'ഷെഫീല്‍ഡ് ഷോക്ക്'; ഇഞ്ച്വറി ടൈമില്‍ സമനില വഴങ്ങി
ലിവര്‍പൂളിന്റെ അത്താഴം മുടക്കി യുണൈറ്റഡ്; ഓള്‍ഡ് ട്രഫോര്‍ഡില്‍ സമനില

സമനിലയോടെ 44 പോയിന്റുള്ള ചെല്‍സി ഒന്‍പതാം സ്ഥാനത്ത് തന്നെ തുടരുകയാണ്. 16 പോയിന്റുള്ള ഷെഫീല്‍ഡ് പട്ടികയില്‍ അവസാന സ്ഥാനത്താണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com