കളി മറന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്; നോര്‍ത്ത് ഈസ്റ്റിനോടും പരാജയം വഴങ്ങി

ബ്ലാസ്റ്റേഴ്‌സിനെതിരായ വിജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ നോര്‍ത്ത് ഈസ്റ്റിനായി
കളി മറന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്; നോര്‍ത്ത് ഈസ്റ്റിനോടും പരാജയം വഴങ്ങി

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സിന് വീണ്ടും തോല്‍വി. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ബ്ലാസ്‌റ്റേഴ്‌സ് പരാജയം വഴങ്ങിയത്. ബ്ലാസ്റ്റേഴ്‌സിനെതിരായ വിജയത്തോടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ നോര്‍ത്ത് ഈസ്റ്റിനായി.

പല പ്രധാന താരങ്ങളും ഇല്ലാതെയാണ് ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് തട്ടകമായ ഗുവാഹത്തിയില്‍ ഇറങ്ങിയത്. രണ്ട് വിദേശ താരങ്ങളെ മാത്രമാണ് കോച്ച് ഇവാന്‍ വുകോമനോവിച്ച് ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയത്. അതുകൊണ്ട് തന്നെ ആദ്യ പകുതിയില്‍ താളം കണ്ടെത്താന്‍ പ്രയാസപ്പെടുന്ന ബ്ലാസ്റ്റേഴ്‌സിനെയാണ് കാണാനായത്.

രണ്ടാം പകുതിയില്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഭാഗത്തുനിന്നും ചില മുന്നേറ്റങ്ങള്‍ കാണാന്‍ സാധിച്ചെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. 84-ാം മിനിറ്റില്‍ കേരള ബ്ലാസ്റ്റേഴ്‌സിനെ ഞെട്ടിച്ചുകൊണ്ട് നോര്‍ത്ത് ഈസ്റ്റ് മുന്നിലെത്തി. നെസ്റ്റര്‍ ആല്‍ബിയാക്ക് ആണ് നോര്‍ത്ത് ഈസ്റ്റിന് വേണ്ടി വല കുലുക്കിയത്. ഇഞ്ച്വറി ടൈമില്‍ മലയാളി താരം ജിതിന്‍ എം എസ് നേടിയ ഗോളിലൂടെ നോര്‍ത്ത് ഈസ്റ്റ് വിജയമുറപ്പിച്ചു.

കളി മറന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ്; നോര്‍ത്ത് ഈസ്റ്റിനോടും പരാജയം വഴങ്ങി
പക്കാ 'ഡി ബ്രുയ്‌നെ ഷോ'; ക്രിസ്റ്റല്‍ പാലസ് തകര്‍ത്ത് സിറ്റി, കിരീടപോരാട്ടത്തില്‍ ലിവര്‍പൂളിനൊപ്പം

നേരത്തെ തന്നെ ബ്ലാസ്റ്റേഴ്‌സ് പ്ലേ ഓഫ് ഉറപ്പിച്ചിരുന്നു. 21 മത്സരങ്ങളില്‍ നിന്ന് 30 പോയിന്റുള്ള ബ്ലാസ്‌റ്റേഴ്‌സ് ആറാം സ്ഥാനത്ത് തന്നെ തുടരുകയാണ്. അതേസമയം 20 മത്സരങ്ങളില്‍ നിന്ന് 23 പോയിന്റുമായി ഏഴാം സ്ഥാനത്തേക്കുയര്‍ന്ന ബ്ലാസ്‌റ്റേഴ്‌സ് പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com