ബാക്ക് ടു ബാക്ക് ഹാട്രിക്; 8-0ത്തിന് അബഹ ക്ലബിനെ വീഴ്ത്തി റോണോയിസം

33-ാം മിനിറ്റിൽ സാദിയോ മാനോയുടെ ​ഗോളിന് അസിസ്റ്റ് നൽകിയതും റൊണാൾഡോയാണ്.
ബാക്ക് ടു ബാക്ക് ഹാട്രിക്; 8-0ത്തിന് അബഹ ക്ലബിനെ വീഴ്ത്തി റോണോയിസം

റിയാദ്: സൗദി പ്രോ ലീ​ഗിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്ക് ഹാട്രിക്. ഇത്തവണ അബഹ ക്ലബിനെതിരെ ആദ്യ പകുതിയിൽ തന്നെ സൂപ്പർതാരം ഹാട്രിക് പൂർത്തിയാക്കി. മത്സരത്തിൽ എതിരില്ലാത്ത എട്ട് ​ഗോളുകൾക്ക് അബഹ ക്ലബിനെ തോൽപ്പിക്കാനും ക്രിസ്റ്റ്യാനോയുടെ അൽ നസറിന് കഴിഞ്ഞു.

മത്സരത്തിന്റെ 11-ാം മിനിറ്റിൽ അണ്ടർ ദ വാൾ ഫ്രീക്വിക്കിലൂടെ റൊണാൾഡോ ആദ്യ ​ഗോൾ അടിച്ചു. 21-ാം മിനിറ്റിൽ വീണ്ടും ഫ്രീക്വിക്ക് ​ഗോളിലൂടെ ക്രിസ്റ്റ്യാനോ വലചലിപ്പിച്ചു. 33-ാം മിനിറ്റിൽ സാദിയോ മാനോയുടെ ​ഗോളിന് അസിസ്റ്റ് നൽകിയതും റൊണാൾഡോയാണ്. 42-ാം മിനിറ്റിലെ ​​ഗോളിലൂടെ ക്രിസ്റ്റ്യാനോ തന്റെ ഹാട്രിക് പൂർത്തിയാക്കി. രണ്ട് മിനിറ്റിനുള്ളിൽ അബ്ദുൽമജീദ് അൽ-സുലൈഹീം അൽ നസറിനായി വലചലിപ്പിച്ചു.

ആദ്യ പകുതിക്ക് പിരിയുമ്പോൾ അൽ നസർ എതിരില്ലാത്ത അഞ്ച് ​ഗോളുകൾക്ക് മുന്നിലായി. രണ്ടാം പകുതിയിൽ റൊണാൾഡോയെ സബ്സ്റ്റ്യൂട്ട് ചെയ്തു. എങ്കിലും അൽ നസർ ​ഗോളടി തുടർന്നു. 51-ാം മിനിറ്റിൽ അബ്ദുൾറഹ്മാൻ ഗരീബിന്റെ വകയായിരുന്നു ​ഗോൾ. 63, 86 മിനിറ്റുകളിൽ അബ്ദുൽ അസീസ് അൽ-അലിവ ​ഗോളുകൾ നേടി. ഇതോടെ മത്സരത്തിലാകെ അൽ നസർ സംഘം എട്ട് ​ഗോളുകൾ സ്വന്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com