മെസ്സിയും റോണോയും ഒന്നിച്ച് സിഗരറ്റ് വലിക്കുന്നു; ദൃശ്യത്തിന് പിന്നിലെ യാഥാർത്യമെന്ത്?

ഇക്കാര്യം അന്വേഷിച്ച വിദേശ മാധ്യമങ്ങൾ ചിത്രം പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം അക്കൗണ്ട് പരിശോധിച്ചു.
മെസ്സിയും റോണോയും ഒന്നിച്ച് സിഗരറ്റ് വലിക്കുന്നു; ദൃശ്യത്തിന് പിന്നിലെ യാഥാർത്യമെന്ത്?

ഫ്ലോറിഡ: ഫുട്ബോൾ ഇതിഹാസങ്ങളായ ലയണൽ മെസ്സിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും ഒരു ഫോട്ടോയിൽ വരുന്നു. അതും ഇരുവരും സിഗരറ്റ് വലിക്കുന്ന ചിത്രങ്ങൾ. സമൂഹമാധ്യമങ്ങളിൽ വിവാദമായ ചിത്രത്തിന്റെ പിന്നിലെ യാഥാർത്ഥ്യമെന്താണ്? ഇരുവരും രണ്ട് രാജ്യങ്ങളിലുള്ളപ്പോൾ എപ്പോഴാണ് കണ്ടുമുട്ടിയത്?

ചിത്രത്തിൽ ഇരുവരും വലത് കൈയ്യിലാണ് സി​ഗരറ്റ് വെച്ചിരിക്കുന്നത്. അപ്പോൾ ചിത്രം ആരാണ് എടുത്തതെന്ന ചോദ്യവും ഉയർന്നു. ഇക്കാര്യം അന്വേഷിച്ച വിദേശ മാധ്യമങ്ങൾ ചിത്രം പോസ്റ്റ് ചെയ്ത ഇൻസ്റ്റാ​ഗ്രാം അക്കൗണ്ട് പരിശോധിച്ചു. മാൻമീറ്റ്സ്മെഷീൻ എന്നാണ് ചിത്രം പോസ്റ്റ് ചെയ്ത ഇൻസ്റ്റാ​ഗ്രാം അക്കൗണ്ടിന്റെ പേര്.

മെസ്സിയും റോണോയും ഒന്നിച്ച് സിഗരറ്റ് വലിക്കുന്നു; ദൃശ്യത്തിന് പിന്നിലെ യാഥാർത്യമെന്ത്?
ചെപ്പോക്കിൽ റോയൽ ചലഞ്ചേഴ്സിനുള്ളത് ഒരു വിജയം; ഇത്തവണ ചരിത്രം മാറുമോ?

ഈ അക്കൗണ്ടിൽ നോക്കുമ്പോൾ എ ഐ സാങ്കേതിക വിദ്യയിൽ നിർമ്മിച്ചിരിക്കുന്ന നിരവധി ചിത്രങ്ങൾ കാണാം. അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ബാസ്കറ്റ്ബോൾ കളിക്കുന്ന ചിത്രവുമുണ്ട്. ഡൊണാൾഡ് ട്രംപിനെയും ജോ ബൈഡനെയും വെറുതെ വിട്ടിട്ടില്ല. അപ്പോൾ മെസ്സി-റൊണാൾഡോ ചിത്രം വ്യാജമെന്ന് ഉറപ്പിക്കാം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com