വിനീഷ്യസിന് ഇരട്ടഗോള്‍, വാല്‍വെര്‍ദെയ്ക്ക് ഹാട്രിക് അസിസ്റ്റ്; ലീഡുയർത്തി റയല്‍ മാഡ്രിഡ്

മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ വിനീഷ്യസ് റയലിനെ മുന്നിലെത്തിച്ചു
വിനീഷ്യസിന് ഇരട്ടഗോള്‍, വാല്‍വെര്‍ദെയ്ക്ക് ഹാട്രിക് അസിസ്റ്റ്; ലീഡുയർത്തി റയല്‍ മാഡ്രിഡ്

ലണ്ടന്‍: ലാ ലീഗയില്‍ തകര്‍പ്പന്‍ വിജയവുമായി റയല്‍ മാഡ്രിഡ്. ഒസാസുനയ്‌ക്കെതിരായ മത്സരത്തില്‍ രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് റയല്‍ മാഡ്രിഡിന്റെ വിജയം. റയലിന് വേണ്ടി ഇരട്ട ഗോളടിച്ച് വിനീഷ്യസ് ജൂനിയര്‍ തിളങ്ങിയപ്പോള്‍ ഹാട്രിക് അസിസ്റ്റുമായി ഫെഡറികോ വാല്‍വെര്‍ദെയും കളം നിറഞ്ഞു.

ഒസാസുനയുടെ ഹോം ഗ്രൗണ്ടില്‍ നടന്ന മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ വിനീഷ്യസ് റയലിനെ മുന്നിലെത്തിച്ചു. എന്നാല്‍ മൂന്ന് മിനിറ്റിന് ശേഷം ഒസാസുനയുടെ ആന്റെ ബുഡിമിര്‍ സമനില ഗോള്‍ നേടി. 18-ാം മിനിറ്റില്‍ ഡാനി കാര്‍വാജലിലൂടെ റയല്‍ മാഡ്രിഡ് വീണ്ടും മുന്നിലെത്തി. ഫെഡറികോ വാല്‍വെര്‍ദെ ആയിരുന്നു ഗോളിന് വഴിയൊരുക്കിയത്.

രണ്ടാം പകുതിയില്‍ 61-ാം മിനിറ്റില്‍ ബ്രാഹിം ഡയസ് റയല്‍ മാഡ്രിഡിന്റെ മൂന്നാം ഗോള്‍ നേടി. ഈ ഗോളും വാല്‍വെര്‍ദെയുടെ അസിസ്റ്റില്‍ നിന്നാണ് പിറന്നത്. മൂന്ന് മിനിറ്റിന് ശേഷം വീണ്ടും വാല്‍വെര്‍ദെയുടെ അസിസ്റ്റില്‍ വിനീഷ്യസ് റയലിന്റെ രണ്ടാം ഗോള്‍ നേടി. ഇഞ്ച്വറി ടൈമില്‍ ഐകര്‍ മുനോസിലൂടെ ഒസാസുന രണ്ടാം ഗോള്‍ നേടി.

ഇത് 23-ാം മത്സരത്തിലാണ് റയല്‍ മാഡ്രിഡ് പരാജയമറിയാതെ മുന്നേറുന്നത്. വിജയത്തോടെ ഒന്നാം സ്ഥാനക്കാരായ റയല്‍ മാഡ്രിഡിന് 29 മത്സരങ്ങളില്‍ നിന്ന് 72 പോയിന്റായി. രണ്ടാം സ്ഥാനക്കാരായ ജിറോണ എഫ്‌സിയേക്കാള്‍ 10 പോയിന്റ് ലീഡുയര്‍ത്താന്‍ റയല്‍ മാഡ്രിഡിനായി. 36 പോയിന്റുമായി 11-ാം സ്ഥാനത്താണ് ഒസാസുന.

Related Stories

No stories found.
logo
Reporter Live
www.reporterlive.com