എംബാപ്പെയ്ക്ക് പകരം റാഷ്ഫോർഡിനെ നോട്ടമിട്ട് പി എസ് ജി; മറുപടിയുമായി ടെൻ ഹാഗ്

കഴിഞ്ഞ സീസണൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 30 ​ഗോളുകൾ അടിച്ച താരമാണ് റാഷ്ഫോർഡ്.
എംബാപ്പെയ്ക്ക് പകരം റാഷ്ഫോർഡിനെ നോട്ടമിട്ട് പി എസ് ജി; മറുപടിയുമായി ടെൻ ഹാഗ്

ലണ്ടൻ: ഈ സീസണിനൊടുവിൽ പി എസ് ജി വിടാൻ ഒരുങ്ങുകയാണ് സൂപ്പർ താരം കിലിയൻ എംബാപ്പെ. റയൽ മാഡ്രിഡിലേക്കാണ് ഫ്രഞ്ച് ക്യാപ്റ്റൻ ചേക്കേറുന്നത്. സൂപ്പർ താരത്തെ വിട്ടുകൊടുക്കുമ്പോൾ പകരക്കാരെയും പി എസ് ജി പരി​ഗണിക്കുന്നുണ്ട്. അതിൽ മുൻനിരയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം മാർകസ് റാഷ്ഫോർഡാണ്. എന്നാൽ ഇക്കാര്യത്തിൽ വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് യുണൈറ്റഡ് പരിശീലകൻ എറിക് ടെൻ ഹാ​ഗ്.

കഴി‍ഞ്ഞ കൊല്ലം നാല് വർഷത്തെ കരാറിലാണ് റാഷ്ഫോർഡിനെ മാഞ്ചസ്റ്റർ യുണൈറ്റഡ് നിലനിർത്തിയത്. ട്രാൻസ്ഫർ ജാലകത്തിൽ വെയ്ക്കുമായിരുന്നെങ്കിൽ ഇത്രയധികം വർഷത്തേയ്ക്ക് താരവുമായി കരാറിലെത്തുമായിരുന്നില്ല. റാഷ്ഫോർഡിന്റെ പി എസ് ജിയിലേക്കുള്ള മാറ്റം ഉണ്ടാകില്ലെന്നും ടെൻ ഹാ​ഗ് വ്യക്തമാക്കി.

എംബാപ്പെയ്ക്ക് പകരം റാഷ്ഫോർഡിനെ നോട്ടമിട്ട് പി എസ് ജി; മറുപടിയുമായി ടെൻ ഹാഗ്
ഇന്ത്യൻ ഹോക്കി ടീമിന്റെ പരിശീലകനാകാൻ താൽപ്പര്യമുണ്ട്; തുറന്ന് പറഞ്ഞ് പി ആർ ശ്രീജേഷ്

കഴിഞ്ഞ സീസണൽ മാഞ്ചസ്റ്റർ യുണൈറ്റഡിനായി 30 ​ഗോളുകൾ അടിച്ച താരമാണ് റാഷ്ഫോർഡ്. എന്നാൽ ഈ സീസണിൽ താരത്തിന് ആ പ്രകടനം ആവർത്തിക്കാൻ കഴിയുന്നില്ല. പിന്നാലെയാണ് ഇം​ഗ്ലീഷ് താരത്തെ ട്രാൻസ്ഫർ ജാലകത്തിൽ വെച്ചേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com