മാഞ്ചസ്റ്റർ സിറ്റിക്ക് കനത്ത തിരിച്ചടി; ആൻഡേഴ്സൺ ഒരു മാസത്തോളം കളിക്കില്ല

ലിവർപൂളിനെതിരായ മത്സരത്തിനിടെയാണ് ആൻഡേഴ്സന് പരിക്കേറ്റത്
മാഞ്ചസ്റ്റർ സിറ്റിക്ക് കനത്ത തിരിച്ചടി; ആൻഡേഴ്സൺ ഒരു മാസത്തോളം കളിക്കില്ല

ലണ്ടൻ: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ മാഞ്ചസ്റ്റർ സിറ്റിക്ക് കനത്ത തിരിച്ചടി. ​ഗോൾ കീപ്പർ ആൻഡേഴ്സണ് ഒരു മാസത്തോളം പുറത്തിരിക്കേണ്ടി വരും. ലിവർപൂളിനെതിരായ കഴിഞ്ഞ മത്സരത്തിനിടെ ഡാര്‍വിന്‍ ന്യൂനസുമായുള്ള കൂട്ടിയിടിച്ചതിനെ തുടർന്നാണ് ആൻഡേഴ്സന് പരിക്കേറ്റത്. പിന്നാലെ ആൻഡേഴ്സന് പകരക്കാരനായി സ്റ്റെഫാൻ ഒർട്ടേഗയെ സിറ്റി കളത്തിലിറക്കിയിരുന്നു.

മാഞ്ചസ്റ്റർ സിറ്റിയുടെ അടുത്ത മത്സരം ഇം​ഗ്ലീഷ് എഫ് എ കപ്പിൽ ന്യൂകാസിലിനെതിരെയാണ്. ഒപ്പം പ്രീമിയർ ലീ​ഗിൽ പോയിന്റ് ടേബിളിൽ ഒന്നാമതുള്ള ആഴ്സണലുമായുള്ള മത്സരവും അടുത്തുവരുകയാണ്. ഈ രണ്ട് മത്സരങ്ങളിലും സിറ്റിക്കായി ആൻഡേഴ്സന്റെ സാന്നിധ്യം ഉണ്ടാവില്ല. ഒപ്പം ഇം​ഗ്ലണ്ട്, സ്പെയിൻ ടീമുകളുമായുള്ള ബ്രസീൽ ടീമിന്റെ സൗഹൃദ മത്സരത്തിനും ആൻഡേഴ്സന് കളിക്കാൻ കഴിയില്ല.

മാഞ്ചസ്റ്റർ സിറ്റിക്ക് കനത്ത തിരിച്ചടി; ആൻഡേഴ്സൺ ഒരു മാസത്തോളം കളിക്കില്ല
യുവതാരങ്ങൾക്ക് വഴിയൊരുക്കാൻ വിരാട് കോഹ്‌ലി തയ്യാറാകണം; ആവശ്യവുമായി അജിത് അഗാർക്കർ

അതിനിടെ ആൻഡേഴ്സന് പകരക്കാരനായി മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് സ്റ്റെഫാൻ ഒർട്ടോ​ഗ പറഞ്ഞു. സിറ്റിക്കായി കളത്തിലിറങ്ങാൻ താൻ എപ്പോഴും തയ്യാറാണ്. കളിക്കളത്തിൽ ഏതൊരു നിമിഷവും താൻ ആസ്വദിക്കുന്നുവെന്നും ഒർട്ടേ​ഗ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com