'ഇനി ആവർത്തിക്കില്ല'; ആരാധകർക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതില്‍ പ്രതികരിച്ച് റൊണാള്‍ഡോ

'യൂറോപ്പില്‍ ഇതെല്ലാം വളരെ സാധാരണമാണ്'
'ഇനി ആവർത്തിക്കില്ല'; ആരാധകർക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതില്‍ പ്രതികരിച്ച് റൊണാള്‍ഡോ

റിയാദ്: ആരാധകര്‍ക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതിന്റെ പേരില്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സസ്പെന്‍ഷന്‍ ലഭിച്ചിരുന്നു. സൗദി പ്രോ ലീഗിലെ ഒരു മത്സരത്തില്‍ നിന്നാണ് റൊണാള്‍ഡോയെ സസ്പെന്‍ഡ് ചെയ്തത്. അല്‍ ഷബാബിനെതിരെ നടന്ന മത്സരത്തില്‍ അല്‍ നസര്‍ വിജയിച്ചതിന് ശേഷം മെസ്സിക്ക് വേണ്ടി ആർത്തുവിളിച്ച ആരാധകര്‍ക്ക് നേരെയായിരുന്നു റൊണാള്‍ഡോ അശ്ലീല ആംഗ്യം കാണിച്ചത്. ഇത് വളരെ വിവാദങ്ങള്‍ക്കും വിമര്‍ശനങ്ങള്‍ക്കും വഴിവെക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ സംഭവത്തില്‍ പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് റൊണാള്‍ഡോ. താന്‍ ചെയ്തത് തെറ്റിദ്ധാരിക്കപ്പെട്ടെന്നാണ് താരം പറയുന്നത്. 'എല്ലാ രാജ്യങ്ങളിലെയും സംസ്‌കാരത്തെ ബഹുമാനിക്കുന്നയാളാണ് ഞാന്‍. ഇന്നുവരെ അങ്ങനെമാത്രമേ ഞാന്‍ ചെയ്തിട്ടുള്ളൂ. പക്ഷേ എപ്പോഴും ആളുകള്‍ കാണുന്നതെല്ലാം യാഥാര്‍ത്ഥ്യമാകണമെന്നില്ല' റൊണാള്‍ഡോ പറഞ്ഞു.

'യൂറോപ്പില്‍ ഇതെല്ലാം വളരെ സാധാരണമാണ്. ഗെയിമിന്റെ ആവേശം ചിലപ്പോള്‍ ചില തെറ്റുകള്‍ വരുത്താന്‍ നമ്മെ പ്രേരിപ്പിക്കും. ഇപ്പോള്‍ പറയുന്നതുപോലെയും ചെയ്യുന്നതുപോലെയും ഞാന്‍ വീണ്ടും ചെയ്യും. പക്ഷേ ഈ രാജ്യത്ത് ഞാന്‍ ഇത് വീണ്ടും ചെയ്യില്ല' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഇനി ആവർത്തിക്കില്ല'; ആരാധകർക്ക് നേരെ അശ്ലീല ആംഗ്യം കാണിച്ചതില്‍ പ്രതികരിച്ച് റൊണാള്‍ഡോ
എതിർ ക്ലബ്ബിൻ്റെ ആരാധകർക്ക് നേരെ അശ്ലീല ആംഗ്യം; റൊണാൾഡോയ്ക്ക് ഒരു മത്സരത്തിൽ നിന്നും സസ്പെൻഷൻ

അല്‍ ഷബാബ് ആരാധകരുടെ തുടര്‍ച്ചയായ മെസി മെസി വിളികളാണ് റൊണാള്‍ഡോയെ പ്രകോപിച്ചതെന്നാണ് ആക്ഷേപം. മത്സരത്തിന്റെ അവസാന വിസിലിന് ശേഷം ഇടുപ്പിന് മുന്നില്‍ കൈ തുടര്‍ച്ചയായി മുന്നോട്ടു ചലിപ്പിക്കുന്ന ആംഗ്യമാണ് അല്‍ ഷബാബ് ആരാധകര്‍ക്ക് നേരെ റൊണാള്‍ഡോ കാണിച്ചത്. മത്സരത്തില്‍ അല്‍ നസര്‍ 3-2ന് വിജയിച്ചിരുന്നു.

ആരോപണവിധേയമായ സംഭവം ടെലിവിഷന്‍ ക്യാമറകള്‍ പകര്‍ത്തിയിരുന്നില്ല. എന്നാല്‍ റൊണാള്‍ഡോയുടെ പെരുമാറ്റത്തെ പിന്നീട് മുന്‍ കളിക്കാരും കമന്റേറ്റര്‍മാരും വിമര്‍ശിച്ചിരുന്നു. താന്‍ കാണിച്ചത് യൂറോപ്പില്‍ വിജയത്തിന്റെ ഒരു ആംഗ്യമാണെന്നും അവിടെ സാധാരണമാണെന്നുമായിരുന്നു റൊണാള്‍ഡോയുടെ വാദം. എന്നാല്‍ ഈ വാദം ഡിസിപ്ലിനറി ആന്‍ഡ് എത്തിക്‌സ് കമ്മിറ്റി അംഗീകരിക്കാതിരിക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com