ലാ ലീഗയിൽ ജിറോണയെ പിന്നിലാക്കി ബാഴ്സ; ഇനി പോരാട്ടം റയലുമായി

തകർപ്പൻ ഒരു ഇടംകാൽ ഷോട്ടിലൂടെയാണ് യമാലിന്റെ ​ഗോൾ.
ലാ ലീഗയിൽ ജിറോണയെ പിന്നിലാക്കി ബാഴ്സ; ഇനി പോരാട്ടം റയലുമായി

കാറ്റലോണിയ: ലാ ലീ​ഗയിൽ മയോര്‍ക്ക എഫ് സിയെ പരാജയപ്പെടുത്തി ബാഴ്സലോണ. എതിരില്ലാത്ത ഒരു ​ഗോളിനാണ് ബാഴ്സയുടെ വിജയം. ലാമിൻ യമാൽ നേടിയ ഒറ്റ ​ഗോളിലാണ് കാറ്റലോണിയൻ സംഘത്തിന്റെ വിജയം. ഇതോടെ ലാ ലീ​ഗ പോയിന്റ് ടേബിളിൽ ജിറോണയെ പിന്നിലാക്കി രണ്ടാം സ്ഥാനത്തേയ്ക്ക് ഉയരാനും ബാഴ്സയ്ക്ക് സാധിച്ചു.

ആദ്യ പകുതിയിൽ പന്തിനെ നിയന്ത്രിച്ചിരുന്നത് ബാഴ്സയായിരുന്നു. എങ്കിലും അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു. 24-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റി ഇല്‍കായ് ഗുണ്ടോഗന്‍ നഷ്ടമാക്കുകയും ചെയ്തു. നിർണായക പെനാൽറ്റി സേവ് ചെയ്യാൻ കഴിഞ്ഞത് മയോർക്കയ്ക്ക് ആത്മവിശ്വാസം നൽകി. പിന്നാലെ ആദ്യ പകുതി സമനിലയിൽ അവസാനിപ്പിക്കാനും മയോർക്കയ്ക്ക് സാധിച്ചു.

ലാ ലീഗയിൽ ജിറോണയെ പിന്നിലാക്കി ബാഴ്സ; ഇനി പോരാട്ടം റയലുമായി
മാറ്റ് ഹെൻറിക്ക് ഏഴ് വിക്കറ്റ്; കിവീസിന് ഇനി ലക്ഷ്യം മികച്ച ലീഡ്

രണ്ടാം പകുതിയിലും മയോർക്ക പ്രതിരോധം തകർക്കാൻ ബാഴ്സയ്ക്ക് കഴിഞ്ഞില്ല. ഇതോടെ 61-ാം മിനിറ്റിൽ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി, വിറ്റോർ റോക്യു എന്നിവർ കളത്തിലിറങ്ങി. പിന്നാലെ 73-ാം മിനിറ്റിൽ വിജയ​ഗോൾ പിറന്നു. തകർപ്പൻ ഒരു ഇടംകാൽ ഷോട്ടിലൂടെയാണ് യമാലിന്റെ ​ഗോൾ. പോയിന്റ് ടേബിളിൽ 27 മത്സരങ്ങളിൽ നിന്ന് റയലിന് 66 പോയിന്റുണ്ട്. ബാഴ്സയ്ക്ക് 28 മത്സരങ്ങളിൽ നിന്ന് 61 പോയിന്റാണുള്ളത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com