യുവേഫ ചാമ്പ്യൻസ് ലീ​ഗ്; കോപ്പൻഹേഗനെ കാഴ്ചക്കാരാക്കി സിറ്റി, സമനില കുരുക്കിലും വീഴാതെ റയൽ

65-ാം മിനിറ്റിൽ വിനിഷ്യസ് ജൂനിയർ റയലിനായി വലചലിപ്പിച്ചു.
യുവേഫ ചാമ്പ്യൻസ് ലീ​ഗ്; കോപ്പൻഹേഗനെ കാഴ്ചക്കാരാക്കി സിറ്റി, സമനില കുരുക്കിലും വീഴാതെ റയൽ

മാഡ്രിഡ്: യുവേഫ ചാമ്പ്യൻസ് ലീ​ഗ് രണ്ടാം പാദ പ്രീക്വാർട്ടറിലും കോപ്പൻഹേഗനെ കാഴ്ചക്കാരാക്കി മാഞ്ചസ്റ്റർ സിറ്റി. ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് സിറ്റിയുടെ വിജയം. ആദ്യ പാദത്തിലും ഇതേ സ്കോറിന് കോപ്പൻഹേ​ഗനെ വീഴ്ത്തി മാഞ്ചസ്റ്റർ സിറ്റി വിജയം ആഘോഷിച്ചിരുന്നു. ഇതോടെ 6-2 എന്ന സ്കോറിന് ആധികാരിക വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി ചാമ്പ്യൻസ് ലീഗിന്റെ ക്വാർട്ടറിൽ കടന്നു.

മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ മാനുവല്‍ അകാഞ്ജി, ഒമ്പതാം മിനിറ്റിൽ ഹൂലിയൻ അൽവരാസ്, ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ 48-ാം മിനിറ്റിൽ എർലിം​ഗ് ഹാലണ്ട് എന്നിവർ സിറ്റിക്കായി ​ഗോളടിച്ചു. 29-ാം മിനിറ്റിൽ മുഹമ്മദ് എല്യുനൂസി കോപ്പൻഹേ​ഗന്റെ ആശ്വാ​സ​ ​ഗോൾ നേടി.

യുവേഫ ചാമ്പ്യൻസ് ലീ​ഗ്; കോപ്പൻഹേഗനെ കാഴ്ചക്കാരാക്കി സിറ്റി, സമനില കുരുക്കിലും വീഴാതെ റയൽ
'എക്കാലത്തെയും മികച്ച താരം മെസ്സി'; എർലിംഗ് ഹാലണ്ട്

മറ്റൊരു മത്സരത്തിൽ ആർ ബി ലെയ്പ്‌സിഗിനെ റയൽ മാഡ്രിഡ് സമനിലയിൽ പിടിച്ചു. ഇരു ടീമുകളും ഒരോ ​ഗോൾ വീതം നേടി. 65-ാം മിനിറ്റിൽ വിനിഷ്യസ് ജൂനിയർ റയലിനായി വലചലിപ്പിച്ചു. എന്നാൽ 68-ാം മിനിറ്റിൽ വില്ലി ഓർബൻ തിരിച്ചടിച്ചു. സ്വന്തം തട്ടകത്തിലെ മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും ആദ്യ പാദത്തിലെ ഒരു ​ഗോളിന്റെ ലീഡ് റയലിന് ​ഗുണമായി. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് റയൽ ചാമ്പ്യൻസ് ലീ​ഗിന്റെ ക്വാർട്ടറിൽ കടന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com