പ്രീമിയർ ലീഗിൽ ഇത് ചരിത്രം; ഷെഫീൽഡ് യുണൈറ്റഡിനെ തകർത്ത് ആഴ്സണൽ

മത്സരത്തിൽ 39 മിനിറ്റിനുള്ളിൽ തന്നെ ​ഗണ്ണേഴ്സ് സംഘം അഞ്ച് ​ഗോളുകൾക്ക് മുന്നിലെത്തി.
പ്രീമിയർ ലീഗിൽ ഇത് ചരിത്രം; ഷെഫീൽഡ് യുണൈറ്റഡിനെ തകർത്ത് ആഴ്സണൽ

ലണ്ടൻ: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ പുതുചരിത്രമെഴുതി ആഴ്സണൽ. തുടർച്ചയായ മൂന്ന് എവേ മത്സരങ്ങളിൽ അഞ്ചിലധികം ​ഗോൾ നേടുകയും ഒരു ​ഗോൾ വഴങ്ങാതിരിക്കുകയും ചെയ്യുന്ന ആദ്യ ടീമായി ആഴ്സണൽ. ഇന്ന് നടന്ന മത്സരത്തിൽ ഷെഫീൽഡ് യുണൈറ്റഡിനെ മറുപടിയില്ലാത്ത ആറ് ​ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ​ഗണ്ണേഴ്സ് സംഘം ചരിത്രം കുറിച്ചത്. മുമ്പ് വെസ്റ്റ് ഹാമിനെ 6-0ത്തിനും ബേൺലിയെ 5-0ത്തിനും ആഴ്സണൽ പരാജയപ്പെടുത്തിയിരുന്നു.

ഷെഫീൽഡ് യുണൈറ്റഡിനെതിരായ മത്സരത്തിൽ 39 മിനിറ്റിനുള്ളിൽ തന്നെ ​ഗണ്ണേഴ്സ് സംഘം അഞ്ച് ​ഗോളുകൾക്ക് മുന്നിലെത്തി. ഈ സമയത്ത് ആഴ്സണൽ സംഘം 80 ശതമാനവും പന്ത് കൈവശം വെച്ചിരുന്നു. 16 ഷോട്ടുകളും ഈ സമയത്തിനുള്ളിൽ ആഴ്സണൽ താരങ്ങൾ അടിച്ചു കഴിഞ്ഞിരുന്നു.

പ്രീമിയർ ലീഗിൽ ഇത് ചരിത്രം; ഷെഫീൽഡ് യുണൈറ്റഡിനെ തകർത്ത് ആഴ്സണൽ
ബ്ലാസ്റ്റേഴ്സ് നോട്ടമിട്ട ഗോൾ കീപ്പർ നോർത്ത് ഈസ്റ്റിൽ; ഐഎസ്എല്ലിൽ നടന്നത് ചരിത്ര മാറ്റം

അഞ്ചാം മിനിറ്റിൽ മാർട്ടിൻ ഒഡെഗാഡ് ​ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടു. 13-ാം മിനിറ്റിൽ ജെയ്ഡൻ ബോ​ഗ്ലെയുടെ സെൽഫ് ​ഗോൾ ആഴ്സണലിനെ വീണ്ടും മുന്നിലെത്തിച്ചു. 15-ാം മിനിറ്റിൽ ​ഗബ്രിയേൽ മാർട്ടിനലി, 25-ാം മിനിറ്റിൽ കെയ് ഹവേർട്സ്, 39-ാം മിനിറ്റിൽ ഡെക്ലാൻ റൈസ് എന്നിവർ ​ഗോളുകൾ നേടി. രണ്ടാം പകുതിയിൽ 58-ാം മിനിറ്റിൽ ബെൻ വൈറ്റ് കൂടെ ​ഗോൾ നേടിയതോടെ ആഴ്സണൽ ആറ് ​ഗോളുകൾക്ക് മുന്നിലായി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com