ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്; 99-ാം മിനിറ്റിൽ ലിവർപൂൾ, സമനില പിടിച്ചുവാങ്ങി ചെൽസി

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്; 99-ാം മിനിറ്റിൽ ലിവർപൂൾ, സമനില പിടിച്ചുവാങ്ങി ചെൽസി

മാക് അലിസ്റ്ററുടെ പാസ് ഡാർവിൻ ഉ​ഗ്രൻ ഹെഡറിലൂടെ വലയിലാക്കി.

ലണ്ടൻ: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ ലിവർപൂളിന് ആവേശ ജയം. സമനിലയിലേക്ക് നീങ്ങിയ മത്സരത്തിന്റെ 99-ാം മിനിറ്റിൽ ലിവർപൂൾ വിജയ​ഗോൾ നേടി. ​ഗോൾ രഹിത സമനിലയിലേക്ക് നീങ്ങിയ മത്സരത്തിൽ ഡാര്‍വിന്‍ ന്യൂനസിന്റെ ഒറ്റ ​ഗോളിലാണ് റെഡ്സ് വിജയം കുറിച്ചത്. മാക് അലിസ്റ്ററുടെ പാസ് ഡാർവിൻ ഉ​ഗ്രൻ ഹെഡറിലൂടെ വലയിലാക്കി.

മറ്റൊരു മത്സരത്തിൽ ബ്രെന്റ്ഫോർഡിനോട് ചെൽസി സമനില പിടിച്ചുവാങ്ങി. ഇരുടീമുകളും രണ്ട് ​ഗോൾ വീതം നേടി. എവർട്ടണെ തകർത്ത് വെസ്റ്റ് ഹാമും വിജയം കുറിച്ചു. ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് വെസ്റ്റ് ഹാമിന്റെ വിജയം. ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്ക് തകർത്താണ് ടോട്ടനം വിജയം നേടിയത്.

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്; 99-ാം മിനിറ്റിൽ ലിവർപൂൾ, സമനില പിടിച്ചുവാങ്ങി ചെൽസി
വനിതാ പ്രീമിയർ ലീഗ്; റോയൽ ചലഞ്ച് കടന്ന് മുംബൈ ഇന്ത്യൻസ്

ബ്രൈട്ടണെ എതിരില്ലാത്ത മൂന്ന് ​ഗോളിന് തകർത്ത് ഫുൾഹാം വീണ്ടുമൊരു വിജയം കുറിച്ചു. വോൾവ്സിനെ ന്യൂകാസിൽ തോൽപ്പിച്ചതും എതിരില്ലാത്ത മൂന്ന് ​ഗോളിനായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com