ഒറ്റ മത്സരത്തിൽ അഞ്ച് ഗോൾ; ചരിത്രം കുറിച്ച് എർലിംഗ് ഹാലണ്ട്

ഹാലണ്ടിന്റെ അഞ്ച് ​ഗോളിൽ നാലെണ്ണത്തിന് കെവിൻ ഡിബ്രുയ്നെ അസിസ്റ്റ് നൽകി.
ഒറ്റ മത്സരത്തിൽ അഞ്ച് ഗോൾ; ചരിത്രം കുറിച്ച് എർലിംഗ് ഹാലണ്ട്

ലണ്ടൻ: ഇംഗ്ലീഷ് എഫ് എ കപ്പിൽ തകർപ്പൻ വിജയത്തോട് ക്വാർട്ടർ ഫൈനലിൽ കടന്ന് നിലവിലത്തെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി. ലൂട്ടൺ ടൗണിനെ രണ്ടിനെതിരെ ആറ് ​ഗോളുകൾക്ക് തകർത്താണ് സിറ്റിയുടെ ക്വാർട്ടർ പ്രവേശനം. മത്സരത്തിൽ അഞ്ച് ​ഗോളുകൾ നേടി എർലിം​ഗ് ഹാലണ്ട് ചരിത്രം കുറിച്ചു.

ഒരു നൂറ്റാണ്ടോളം പഴക്കമുള്ള റെക്കോർഡിനൊപ്പമാണ് ഹാലണ്ട് എത്തിച്ചേർന്നത്. 1926ലെ എഫ് എ കപ്പിൽ ക്രിസ്റ്റൽ പാലസിനെ 11-4 ന് പരാജയപ്പെടുത്തിയപ്പോൾ സിറ്റി താരം ഫ്രാങ്ക് റോബർട്ട്സ് മത്സരത്തിൽ അഞ്ച് ​ഗോളുകൾ നേടിയിരുന്നു. സമാനമായി 1930ൽ സ്വിന്റൺ ടൗണിനെതിരെ ബോബി മാർഷലും അഞ്ച് ​ഗോളുകൾ നേടിയരുന്നു.

ഒറ്റ മത്സരത്തിൽ അഞ്ച് ഗോൾ; ചരിത്രം കുറിച്ച് എർലിംഗ് ഹാലണ്ട്
വീണ്ടും ഫിറ്റായി ശ്രേയസ് അയ്യർ; രഞ്ജി ട്രോഫിയിൽ മുംബൈ ടീമിൽ കളിക്കും

മാഞ്ചസ്റ്റർ സിറ്റിയിക്കായി ഹാലണ്ടിന്റെ എട്ടാം ഹാട്രിക്കാണിത്. സിറ്റിക്കായി രണ്ട് തവണ അഞ്ച് ​ഗോൾ നേട്ടമെന്ന റെക്കോർഡും ഹാലണ്ട് സ്വന്തമാക്കി. ഹാലണ്ടിന്റെ അഞ്ച് ​ഗോളിൽ നാലെണ്ണത്തിന് കെവിൻ ഡിബ്രുയ്നെ അസിസ്റ്റ് നൽകി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com