ഖേലോ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പ്; കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യന്മാർ

കേരള യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് കിരീടം സ്വന്തമാക്കിയത്.
ഖേലോ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പ്; കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യന്മാർ

ഐസ്വാൾ: മിസോറാം ഐസ്വാളിൽ വെച്ച് നടന്ന ഖേലോ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ജേതാക്കളായി. ഇതാദ്യമായാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ഈ നേട്ടം സ്വന്തമാക്കുന്നത്. ഫൈനലിൽ എതിരില്ലാത്ത രണ്ട് ​ഗോളിന് കേരള യൂണിവേഴ്സിറ്റിയെ പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് കിരീടം സ്വന്തമാക്കിയത്.

അനന്ദുവും ആസിഫുമാണ് കലാശപ്പോരിൽ കാലിക്കറ്റിനായി ​ഗോളുകൾ നേടിയത്. നേരത്തെ സെമി ഫൈനലിൽ എംജി യൂണിവേഴ്സിറ്റിയെ കാലിക്കറ്റ് എതിരില്ലാത്ത നാല് ​ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു.

ഖേലോ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പ്; കാലിക്കറ്റ് യൂണിവേഴ്സിറ്റി ചാമ്പ്യന്മാർ
മാനുവല്‍ നൂയറിന് തുല്യൻ വിരാട് കോഹ്‌ലി; പ്രതികരണവുമായി ബയേൺ മ്യൂണിക്

ലീഗ് ഘട്ടത്തിൽ നിലവിലെ ഓൾ ഇന്ത്യ ചാമ്പ്യന്മാരായ പഞ്ചാബ് യൂണിവേഴ്സിറ്റിയെയും അമൃത്‌സർ യൂണിവേഴ്സിറ്റിയെയും പരാജയപ്പെടുത്തിയാണ് കാലിക്കറ്റ് നോക്കൗട്ട് മത്സരങ്ങൾക്ക് യോഗ്യത നേടിയത്. തൃശ്ശൂർ സ്വദേശിയായ ഡോ: ശിവറാമിന്റെ പരിശീലന മികവിലാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ നേട്ടങ്ങൾ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com