ടർക്കീഷ് വിമൻസ് കപ്പ്; ഇന്ത്യയ്ക്ക് തോൽവി, മികച്ച മധ്യനിര താരം മനീഷ കല്യാൺ

ടർക്കീഷ് വിമൻസ് കപ്പ്; ഇന്ത്യയ്ക്ക് തോൽവി, മികച്ച മധ്യനിര താരം മനീഷ കല്യാൺ

മത്സരത്തിൽ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തുവെന്നും ഇന്ത്യൻ മധ്യനിര താരം

അലന്യ: ടർക്കീഷ് വിമൻസ് കപ്പ് പരാജയത്തിനിടയിലും ഇന്ത്യയ്ക്ക് ആശ്വാസം. ഇന്ത്യൻ താരം മനീഷ കല്യാണിനെ ടൂർണമെന്റിലെ മികച്ച മധ്യനിര താരമായി തിരഞ്ഞെടുത്തു. ഫൈനലിൽ കൊസോവോയോട് എതിരില്ലാത്ത ഒരു ​ഗോളിനാണ് ഇന്ത്യ പരാജയപ്പെട്ടത്. പുരസ്കാരം ലഭിച്ചെങ്കിലും ഫൈനൽ തോൽവിയിലെ നിരാശ മനീഷ മറച്ചുവെച്ചില്ല.

ടൂർണമെന്റിലെ മികച്ച മധ്യനിര താരമാകാൻ കഴിഞ്ഞതിൽ തനിക്ക് സന്തോഷമുണ്ട്. ഇന്ത്യൻ ടീമിനെ ടൂർണമെന്റിലെ രണ്ടാം സ്ഥാനത്ത് എത്തിക്കാൻ കഴിഞ്ഞതിന്റെ അം​ഗീകാരമാണിത്. അതുകൊണ്ട് ഈ പുരസ്കാരത്തിൽ താൻ സന്തോഷിക്കുന്നു. എന്നാൽ ഇത് തനിക്ക് ഒറ്റയ്ക്ക് നേടാൻ കഴിയുന്ന നേട്ടമായിരുന്നില്ല. തന്റെ സഹതാരങ്ങളുടെ പിന്തുണകൊണ്ടുമാണ് ഈ നേട്ടമെന്നും മനീഷ പ്രതികരിച്ചു.

ടർക്കീഷ് വിമൻസ് കപ്പ്; ഇന്ത്യയ്ക്ക് തോൽവി, മികച്ച മധ്യനിര താരം മനീഷ കല്യാൺ
ഐഎസ്എൽ; ഹൈദരാബാദിനെ കീഴടക്കി പഞ്ചാബിന് ജയം

മത്സരത്തിൽ ഇന്ത്യ മികച്ച പ്രകടനം പുറത്തെടുത്തുവെന്നും ഇന്ത്യൻ മധ്യനിര താരം പറഞ്ഞു. നിരവധി അവസരങ്ങൾ ബ്ലൂ ടൈഗേഴ്സ് സൃഷ്ടിച്ചു. എന്നാൽ നിർഭാ​ഗ്യംകൊണ്ട് അവസരങ്ങൾ ​ഗോളാക്കി മാറ്റാൻ ഇന്ത്യൻ ടീമിന് കഴി‍ഞ്ഞില്ല. എന്നാൽ തോൽവിയിൽ നിന്ന് പഠിക്കും. ശക്തമായി തിരിച്ചുവരുമെന്നും മനീഷ വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com