ഐഎസ്എൽ; നന്ദകുമാർ ​ഗോളിൽ ചെന്നൈനെ തകർത്ത് ഈസ്റ്റ് ബംഗാൾ

മത്സരത്തിന്റെ ആദ്യ പകുതിയിൽ ചെന്നൈൻ എഫ് സിയാണ് മുന്നേറിയത്.
ഐഎസ്എൽ; നന്ദകുമാർ ​ഗോളിൽ ചെന്നൈനെ തകർത്ത് ഈസ്റ്റ് ബംഗാൾ

കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീ​ഗിൽ ചെന്നൈൻ എഫ് സിയെ കീഴടക്കി ഈസ്റ്റ് ബം​ഗാൾ. എതിരില്ലാത്ത ഒരു ​ഗോളിനാണ് ഈസ്റ്റ് ബം​ഗാളിന്റെ വിജയം. 65-ാം മിനിറ്റിൽ നന്ദകുമാർ ശേഖറാണ് ഈസ്റ്റ് ബം​ഗാളിനായി വിജയ​ഗോൾ നേടിയത്. നിർണായകമായ മൂന്ന് പോയിന്റുകൾ നേടിയ ഈസ്റ്റ് ബം​ഗാൾ പ്ലേ ഓഫ് പ്രതീക്ഷകൾ നിലനിർത്തി.

മത്സരത്തിന്റെ ആദ്യ പകുതിയിൽ ചെന്നൈൻ എഫ് സിയാണ് മുന്നേറിയത്. എന്നാൽ അവസരങ്ങൾ മുതലാക്കുന്നതിൽ ചെന്നൈ താരങ്ങൾ പരാജയപ്പെട്ടു. ​ഗോളിനായി അവസരങ്ങൾ ഉണ്ടായിരുന്നിട്ടും ഫിനിഷിങ്ങിലായിരുന്നു ഈസ്റ്റ് ബം​ഗാൾ താരങ്ങളും പരാജയപ്പെട്ടത്. ഒടുവിൽ 65-ാം മിനിറ്റിൽ നന്ദകുമാർ നേടിയ ​ഗോളിൽ ഈസ്റ്റ് ബം​ഗാൾ വിജയം ആഘോഷിച്ചു.

ഐഎസ്എൽ; നന്ദകുമാർ ​ഗോളിൽ ചെന്നൈനെ തകർത്ത് ഈസ്റ്റ് ബംഗാൾ
ലോറസ് കായിക പുരസ്‌കാരം; ലയണൽ മെസ്സിയും നൊവാക് ജോക്കോവിച്ചും മത്സരത്തിന്

വിജയത്തോടെ പോയിന്റ് ടേബിളിൽ ഈസ്റ്റ് ബം​ഗാൾ എട്ടാം സ്ഥാനത്തെത്തി. ചെന്നൈൻ 10-ാം സ്ഥാനത്താണ്. പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് ഒഡീഷയും രണ്ടാമത് മുംബൈ സിറ്റിയുമുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com