ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ഗോവന്‍ പരീക്ഷണം; പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ ഇരുടീമുകളും

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ഗോവന്‍ പരീക്ഷണം; പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ ഇരുടീമുകളും

ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് തിരിച്ചെത്തിയേക്കും.

കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗിലെ നിര്‍ണായക മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സ് ഇന്ന് എഫ് സി ഗോവയെ നേരിടും. കഴിഞ്ഞ മൂന്ന് ഐഎസ്എല്‍ മത്സരങ്ങളിലും ബ്ലാസ്‌റ്റേഴ്‌സിന് തോല്‍വിയാണ് ഫലം. പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്താന്‍ ഇനിയുള്ള മത്സരങ്ങളില്‍ തോല്‍വി ഒഴിവാക്കിയെ തീരു.

ഗോവയ്‌ക്കെതിരെ സ്വന്തം മൈതാനത്ത് ഇറങ്ങുമ്പോള്‍ പരിക്കാണ് കൊമ്പന്മാര്‍ക്ക് ഭീഷണി. പരിക്കിന്റെ പിടിയിലായിരുന്ന ദിമിത്രിയോസ് ഡയമന്റക്കോസ് ഇന്ന് തിരിച്ചെത്തിയേക്കും. എന്നാല്‍ ഗോള്‍കീപ്പര്‍ സച്ചിന്‍ സുരേഷിന് സീസണിന് ഇനിയുള്ള മത്സരങ്ങളില്‍ കളിക്കാന്‍ കഴിഞ്ഞേക്കില്ല. അഡ്രിയാന്‍ ലൂണയുടെ അഭാവം ബ്ലാസ്റ്റേഴ്‌സ് നിരയില്‍ പ്രതിഫലിക്കുന്നുമുണ്ട്.

ബ്ലാസ്‌റ്റേഴ്‌സിന് ഇന്ന് ഗോവന്‍ പരീക്ഷണം; പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കാന്‍ ഇരുടീമുകളും
പൂജാരയേക്കാള്‍ മുന്നില്‍ സച്ചിന്‍ ബേബി; രഞ്ജിയിലെ റണ്‍വേട്ടയ്ക്ക് കാരണം വ്യക്തമാക്കി കേരളാ താരം

തുടര്‍തോല്‍വികള്‍ തിരിച്ചടിയായതോടെ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്താണ് ബ്ലാസ്‌റ്റേഴ്‌സിന്റെ സ്ഥാനം. മറുവശത്ത് നാലാം സ്ഥാനത്തുള്ള ഗോവയ്ക്കും പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കുകയാണ് ലക്ഷ്യം. സീസണിലെ ആദ്യ റൗണ്ടില്‍ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ജയം ഗോവയ്‌ക്കൊപ്പമായിരുന്നു. ഏകപക്ഷീയമായ ഒരു ഗോളിനാണ് ഗോവ അന്ന് വിജയിച്ചത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com