യുവേഫ ചാമ്പ്യൻസ് ലീഗ് ​​ഇഞ്ചുറി ടൈമിൽ ​ഗണ്ണേഴ്സ് വീണു, സമനിലയിൽ കളംവിട്ട് ബാഴ്സലോണ

ഇടത് വിങ്ങറുടെ ഏരിയയിൽ ലഭിച്ച പന്തിനെ തകർപ്പൻ ഫിനിഷിങ്ങിലൂടെ ​ഗലേനോ വലയിലെത്തിച്ചു.
യുവേഫ ചാമ്പ്യൻസ് ലീഗ് ​​ഇഞ്ചുറി ടൈമിൽ ​ഗണ്ണേഴ്സ് വീണു, സമനിലയിൽ കളംവിട്ട് ബാഴ്സലോണ

പോർട്ടോ: യുവേഫ ചാമ്പ്യൻസ് ​ലീ​ഗ് പ്രീക്വാർട്ടർ ആദ്യ പാദത്തിൽ ആഴ്സണലിനെ വീഴ്ത്തി പോർച്ചു​ഗീസ് ക്ലബ് എഫ് സി പോർട്ടോ. ഇഞ്ചുറി ടൈമിലെ ഒറ്റ ​ഗോളിലാണ് ഇം​ഗ്ലീഷ് വമ്പന്മാർ വീണത്. 94-ാം മിനിറ്റിൽ ബ്രസീലിയൻ വിങ്ങർ റോഡ്രി​ഗ്സ് ​ഗലേനോ പോർച്ചു​ഗീസ് ക്ലബിന്റെ വിജയ​ഗോൾ‌ നേടി. ഡി ബോക്സിന് പുറത്ത് ഇടത് വിങ്ങറുടെ ഏരിയയിൽ ലഭിച്ച പന്തിനെ തകർപ്പൻ ഫിനിഷിങ്ങിലൂടെ ​ഗലേനോ വലയിലെത്തിച്ചു.

മത്സരത്തിൽ 65 ശതമാനവും പന്തിനെ നിയന്ത്രിച്ചത് ​ആഴ്സണൽ ആയിരുന്നു. പക്ഷേ ഏഴ് ഷോട്ടുകൾ അടിച്ചെങ്കിലും ഒരെണ്ണം പോലും ലക്ഷ്യത്തിന് നേരെ ആയിരുന്നില്ല. മത്സരത്തിൽ ​ഗോളിനായി നിരവധി സെറ്റ് പീസുകൾ ലഭിച്ചിട്ടും ഒന്നും മുതലാക്കാനും ​ഗണ്ണേഴ്സിന് കഴിഞ്ഞില്ല. ഒന്നര പതിറ്റാണ്ടിന് ശേഷം ചാമ്പ്യൻസ് ലീ​​ഗ് ക്വാർട്ടർ ലക്ഷ്യമിടുകയാണ് ആഴ്സണൽ. അതിനായി ​ഇം​ഗ്ലീഷ് ക്ലബിന് മാർച്ച് 12ന് സ്വന്തം സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം രണ്ട് ​ഗോളിന്റെ ലീഡിൽ വിജയിക്കും.

മറ്റൊരു മത്സരത്തിൽ സ്പാനിഷ് ക്ലബ് ബാഴ്സലോണയും ഇറ്റാലിയൻ ക്ലബ് നാപ്പോളിയും സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി. ആദ്യ പകുതിയിൽ ഇരുടീമുകൾക്കും കാര്യമായ മുന്നേറ്റം നടത്താൻ കഴി‍ഞ്ഞില്ല. എന്നാൽ രണ്ടാം പകുതിയിൽ 60-ാം മിനിറ്റിൽ റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി സ്പാനിഷ് സംഘത്തെ മുന്നിലെത്തിച്ചു. പക്ഷേ 15 മിനിറ്റിനുള്ളിൽ വിക്ടര്‍ ഒസിംഹന്‍ ഇറ്റാലിയൻ ക്ലബിനെ ഒപ്പമെത്തിച്ചു. 90 മിനിറ്റുകൾ പൂർത്തിയാകുമ്പോൾ സമനിലയിൽ പിരിയാനായിരുന്നു ഇരുടീമുകളുടെയും വിധി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com