യുവേഫ ചാമ്പ്യൻസ് ലീഗ്; അത്‌ലറ്റികോ മാഡ്രിഡിനെ വീഴ്ത്തി ഇന്റര്‍ മിലാന്‍

ആഴ്സണലിനും ബാഴ്സലോണയ്ക്കും മത്സരങ്ങൾ
യുവേഫ ചാമ്പ്യൻസ് ലീഗ്; അത്‌ലറ്റികോ മാഡ്രിഡിനെ വീഴ്ത്തി ഇന്റര്‍ മിലാന്‍

മിലാൻ: യുവേഫ ചാമ്പ്യൻസ് ലീ​ഗ് പ്രീക്വാർട്ടർ ആദ്യ പാദ മത്സരത്തിൽ അത്‌ലറ്റികോ ഡി മാഡ്രിഡിനെ വീഴ്ത്തി ഇന്റർ മിലാൻ. എതിരില്ലാത്ത ഒരു ​ഗോളിനാണ് ഇറ്റാലിയൻ ക്ലബിന്റെ വിജയം. രണ്ടാം പകുതിയിൽ പകരക്കാരനായി ഇറങ്ങിയ മാര്‍ക്കോ അര്‍നോട്ടോവിച്ച് 79-ാം മിനിറ്റിൽ ഇന്ററിനായി വിജയ​ഗോൾ നേടി. അതിനിടെ ഇന്ററിനായി ​ഗോൾ നേടാനുള്ള ചില അവസരങ്ങൾ ലൗട്ടാരോ മാർട്ടിനെസ് നഷ്ടപ്പെടുത്തി.

മറ്റൊരു മത്സരത്തിൽ നെതർലാൻഡ്സ് ക്ലബ് പി എസ് വി ഐന്തോവൻ ജർമ്മൻ ക്ലബ് ബൊറൂസ്യ ‍ഡോർട്ട്മുണ്ടിനോട് സമനിലയിൽ പിരിഞ്ഞു. ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഡോർട്ട്മുണ്ട് മുന്നിലെത്തി. 24-ാം മിനിറ്റിൽ ഡോണെൽ മാലെൻ ജർമ്മൻ ക്ലബിനായി ​ഗോൾ അടിച്ചു. എന്നാൽ രണ്ടാം പകുതിയിൽ 56-ാം മിനിറ്റിൽ ലുക്ക് ഡി ജോംഗിന്റെ ​ഗോളിലൂടെ പി എസ് വി സമനില പിടിക്കുകയായിരുന്നു.

യുവേഫ ചാമ്പ്യൻസ് ലീഗ്; അത്‌ലറ്റികോ മാഡ്രിഡിനെ വീഴ്ത്തി ഇന്റര്‍ മിലാന്‍
ഇന്ത്യയിൽ ക്രിക്കറ്റ് ടൂർണമെന്റ് കളിക്കാൻ നേപ്പാൾ; ലോകകപ്പ് ഒരുക്കം ലക്ഷ്യം

നാളെ പുലർച്ചെ നടക്കുന്ന മത്സരത്തിൽ സ്പാനിഷ് ക്ലബ് ബാഴ്സലോണ ഇറ്റാലിയൻ ക്ലബ് നാപ്പോളിയെ നേരിടും. നാപ്പോളിയുടെ തട്ടകത്തിലാണ് മത്സരം. മറ്റൊരു മത്സരത്തിൽ പോർച്ചു​ഗൽ ക്ലബ് എഫ് സി പോര്‍ട്ടോ ഇം​ഗ്ലീഷ് ക്ലബ് ആഴ്സണലിനെ നേരിടും. രണ്ട് മത്സരങ്ങളും നാളെ പുലർച്ചെ 1.30നാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com