ജർമ്മൻ ഫുട്ബോൾ ഇതിഹാസം ആന്ദ്രേസ് ബ്രെഹ്മെ അന്തരിച്ചു

പശ്ചിമ ജർമ്മനിക്കായി 86 മത്സരങ്ങളിലും ബൂട്ടണിഞ്ഞു.
ജർമ്മൻ ഫുട്ബോൾ ഇതിഹാസം ആന്ദ്രേസ് ബ്രെഹ്മെ അന്തരിച്ചു

ബെർലിൻ: ജർമ്മൻ ഫുട്ബോൾ ഇതിഹാസം ആന്ദ്രേസ് ബ്രെഹ്മെ അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് 63-ാം വയസിലാണ് അന്ത്യം. 1990ലെ ലോകകപ്പ് ഫൈനലിൽ ജർമ്മനിയുടെ വിജയ​ഗോൾ നേടിയ താരമാണ് ആന്ദ്രേസ്. കൈസർലൗട്ടേൺ, ബയേൺ മ്യൂണിക്, ഇന്റർ മിലാൻ തുടങ്ങിയ ക്ലബുകൾക്ക് വേണ്ടി താരം കളിച്ചിട്ടുണ്ട്. പശ്ചിമ ജർമ്മനിക്കായി 86 മത്സരങ്ങളിലും ബൂട്ടണിഞ്ഞു.

ഒരു പ്രതിരോധ താരമായിരുന്ന ബ്രെഹ്മെ 1986ലെ ലോകകപ്പിലും ജർമ്മൻ ടീമിൽ അം​ഗമായിരുന്നു. അന്ന് ഫൈനലിൽ അർജന്റീനയോട് തോൽക്കാനായിരുന്നു ജർമ്മൻ സംഘത്തിന്റെ വിധി. നാല് വർഷത്തിന് ശേഷം വീണ്ടും പഴയ എതിരാളികൾ ലോകകപ്പിന്റെ ഫൈനലിൽ എത്തി. ഇത്തവണ ബ്രെഹ്മെയുടെ ഒറ്റ ​ഗോളിലാണ് ജർമ്മൻ സംഘം ലോകകപ്പ് ഉയർത്തിയത്. 85-ാം മിനിറ്റിൽ ലഭിച്ച പെനാൽറ്റിയിലൂടെയാണ് ബ്രെഹ്മെ ജർമ്മനിയുടെ വിജയ​ഗോൾ നേടിയത്.

ജർമ്മൻ ഫുട്ബോൾ ഇതിഹാസം ആന്ദ്രേസ് ബ്രെഹ്മെ അന്തരിച്ചു
രണ്ടാം ഇന്നിംഗ്സിൽ സർഫറാസിന് സ്ഥാനക്കയറ്റം നൽകിയത് എന്തിന്? വിശദീകരിച്ച് രോഹിത്

1990ലെ ലോകകപ്പിൽ ബ്രെഹ്മയുടെ പരിശീലകനായിരുന്ന ഫ്രാൻസ് ബെക്കൻബോവർ രണ്ട് മാസം മുമ്പാണ് അന്തരിച്ചത്. കരിയറിൽ ആകെ എട്ട് ​ഗോളുകളാണ് താരം നേടിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com