ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്; ലൂട്ടൺ ടൗണിനെ വീഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്

മത്സരം തുടങ്ങി 14 മിനിറ്റിനുള്ളിൽത്തന്നെ മൂന്ന് ​ഗോളുകളും പിറന്നു.
ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്; ലൂട്ടൺ ടൗണിനെ വീഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്

ലണ്ടൻ: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ വിജയത്തുടർച്ചയുമായി മാഞ്ചസ്റ്റർ യുണൈറ്റഡ്. ലൂട്ടൺ ടൗണിനെതിരായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് യുണൈറ്റഡ് വിജയിച്ചു. റാസ്മസ് ഹോയ്‌ലന്‍ഡിന്റെ ഇരട്ട ​ഗോളാണ് യുണൈറ്റഡിന് നിർണായക വിജയം നേടിക്കൊടുത്തത്. ലൂട്ടൺ ടൗണിന്റെ ഏക ​ഗോൾ കാൾട്ടൺ മോറിസ് നേടി.

മത്സരം തുടങ്ങി 14 മിനിറ്റിനുള്ളിൽത്തന്നെ മൂന്ന് ​ഗോളുകളും പിറന്നു. ഒരു മിനിറ്റിനുള്ളിൽ തന്നെ ഹോയ്ലൻഡിന്റെ ​ഗോളിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മുന്നിലെത്തി. ലൂട്ടൺ ടൗൺ പ്രതിരോധ താരത്തിന്റെ പിഴവ് മുതലെടുത്ത ഹോയ്ലൻഡ് അനായാസം വല ചലിപ്പിച്ചു. ഏഴാം മിനിറ്റിൽ ഹോയ്ലാൻഡ് വീണ്ടും ​ഗോളടിച്ചതോടെ റെഡ് ഡെവിൾസ് രണ്ട് ​ഗോളിന് മുന്നിലായി.

ഇംഗ്ലീഷ് പ്രീമിയർ ലീ​ഗ്; ലൂട്ടൺ ടൗണിനെ വീഴ്ത്തി മാഞ്ചസ്റ്റർ യുണൈറ്റഡ്
പടിക്കൽ പടികയറുമ്പോൾ; ഇന്ത്യൻ ടീമിലേക്ക് ദേവ്ദത്ത് പടിക്കലിന്റെ തിരിച്ചുവരവ്

14-ാം മിനിറ്റിൽ കാൾട്ടൺ മോറിസിലൂടെ ലൂട്ടൺ ടൗൺ ഒരു ​ഗോൾ തിരിച്ചടിച്ചു. പിന്നീട് മത്സരത്തിന്റെ അവസാന നിമിഷം വരെ പൊരുതിയിട്ടും സമനില ​ഗോൾ കണ്ടെത്താൻ ലൂട്ടൺ ടൗണിന് കഴിഞ്ഞില്ല. രണ്ടാം പാതിയിൽ ചില അവസരങ്ങൾ യുണൈറ്റ‍ഡ് താരങ്ങൾ നഷ്ടപ്പെടുത്തിയതും കൂടുതൽ ​ഗോളുകൾ ഉണ്ടാകാതിരിക്കാൻ കാരണമായി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com