പ്രീസീസൺ സൗഹൃദം; അവസാന മത്സരത്തിൽ ഇന്റർ മയാമിക്ക് സമനില

മത്സരത്തിന്റെ ആദ്യ 60 മിനിറ്റ് ലയണൽ മെസ്സിയും ലൂയിസ് സുവാരസും കളത്തിലിറങ്ങി.
പ്രീസീസൺ സൗഹൃദം; അവസാന മത്സരത്തിൽ ഇന്റർ മയാമിക്ക് സമനില

ഫ്ലോറിഡ: മേജർ ലീ​ഗ് സോക്കറിന് മുമ്പായുള്ള അവസാന സൗഹൃദ മത്സരത്തിൽ ഇന്റർ മയാമിക്ക് സമനില. അർജന്റീനൻ ക്ലബ് ന്യൂവെല്‍സ് ഓള്‍ഡ് ബോയ്‌സിനോടാണ് മയാമിപ്പട സമനിലയിൽ പിരിഞ്ഞത്. ഇരുടീമുകളും ഓരോ ​ഗോൾ വീതം നേടി. മത്സരത്തിന്റെ ആദ്യ 60 മിനിറ്റ് ലയണൽ മെസ്സിയും ലൂയിസ് സുവാരസും കളത്തിലിറങ്ങി.

ആദ്യ പകുതിയിൽ ഒപ്പത്തിനൊപ്പമായിരുന്നു ഇരു ടീമുകളുടെയും മുന്നേറ്റം. പലതവണ മയാമി നിര ​ഗോൾമുഖത്തേയ്ക്ക് എത്തിയെങ്കിലും ന്യൂവെല്‍സ് പ്രതിരോധം ഫലപ്രദമായി ഇടപെട്ടു. മറുവശത്ത് ന്യൂവെൽസിന്റെ മുന്നേറ്റങ്ങൾ ഫിനിഷിങ്ങിലേക്ക് എത്തും മുമ്പെ മയാമി മധ്യനിരയിലും പ്രതിരോധനിരയിലുമായി അവസാനിച്ചു. 43-ാം മിനിറ്റിൽ ലഭിച്ച കോർണറിൽ ഒരു ഒളിംപിക് ​ഗോളിന് മെസ്സി ശ്രമിക്കുകയും ചെയ്തു.

പ്രീസീസൺ സൗഹൃദം; അവസാന മത്സരത്തിൽ ഇന്റർ മയാമിക്ക് സമനില
ദ വാലന്റൈൻ; ഏയ്ഞ്ചൽ ഡി മരിയയ്ക്ക് പിറന്നാൾ

രണ്ടാം പകുതിയിലും ഇരുടീമുകളും തുല്യമുന്നേറ്റം ആവർത്തിച്ചു. 60-ാം മിനിറ്റിൽ മെസ്സിയെയും സുവാരസിനെയും മയാമി പിൻവലിച്ചു. ഒടുവിൽ 64-ാം മിനിറ്റിൽ ന്യൂവെൽസ് പ്രതിരോധം പൊളിച്ച് ഇന്റർ മയാമി ​ഗോൾ നേടി. ഷാനിഡർ ബോർഗെലിൻ ആണ് ​ഗോൾ നേടിയത്. 83-ാം മിനിറ്റിൽ ന്യൂവെൽസ് മറുപടി ​ഗോൾ അടിച്ചു. ഫ്രാൻകോ മാർട്ടിൻ ഡയസാണ് ന്യൂവെൽസിനെ ഒപ്പമെത്തിച്ചത്.

പ്രീസീസൺ സൗഹൃദം; അവസാന മത്സരത്തിൽ ഇന്റർ മയാമിക്ക് സമനില
പടിക്കൽ പടികയറുമ്പോൾ; ഇന്ത്യൻ ടീമിലേക്ക് ദേവ്ദത്ത് പടിക്കലിന്റെ തിരിച്ചുവരവ്

അവശേഷിച്ച സമയത്ത് ഇരുടീമുകൾക്കും ​ഗോൾ നേടാൻ സാധിച്ചില്ല. ഇതോടെ മത്സരം സമനിലയിലായി. എം എൽ എസിന് മുമ്പ് ഏഴ് സൗഹൃദ മത്സരങ്ങളാണ് ഇൻർ മയാമി കളിച്ചത്. ഒരെണ്ണം വിജയിച്ചപ്പോൾ രണ്ട് സമനിലയും നാല് തോൽവിയും മയാമി നേരിട്ടു. ഈ മാസം 22ന് ആരംഭിക്കുന്ന മേജർ ലീ​ഗ് സോക്കറിലെ ആദ്യ മത്സരത്തിൽ ഇന്റർ മയാമി റയൽ സാൾട്ട് ലേക്കിനെ നേരിടും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com