റിയാദ് സീസൺ കപ്പിന് ഇന്ന് തുടക്കം; ഇന്റർ മയാമിക്ക് അൽ ഹിലാൽ എതിരാളികൾ

പ്രിസീസൺ സൗഹൃദ മത്സരങ്ങളിൽ ഒരു തോൽവിയും ഒരു സമനിലയുമാണ് മയാമിയുടെ സമ്പാദ്യം.
റിയാദ് സീസൺ കപ്പിന് ഇന്ന് തുടക്കം; ഇന്റർ മയാമിക്ക് അൽ ഹിലാൽ എതിരാളികൾ

റിയാദ്: മേജർ ലീ​ഗ് സോക്കർ ക്ലബ് ഇന്റർ മയായമിയുടെ പ്രിസീസൺ സൗഹൃദ മത്സരങ്ങളുടെ ഭാ​ഗമായുള്ള റിയാദ് സീസൺ കപ്പിന് ഇന്ന് തുടക്കം. ലയണൽ മെസ്സിയുടെ ഇന്റർ മയാമി ഇന്ന് അൽ ഹിലാലിനെയാണ് നേരിടുക. മെസ്സിക്കൊപ്പം ലൂയിസ് സുവാരസ്, സെർജിയോ ബുസ്കെറ്റ്സ്, ജോർഡി ആൽബ എന്നിവർ മയാമി നിരയിലുണ്ട്.

നെയ്മർ ജൂനിയറിന്റെ അഭാവത്തിൽ അലക്സാണ്ടർ മിട്രോവിച്ച്, യാസ്സിന്‍ ബോനോ എന്നിവരാണ് അൽ ഹിലാൽ നിരയിലെ പ്രധാന താരങ്ങൾ. സൗദിയിൽ കളിക്കുന്നതിന്റെ അനുകൂല്യം അൽ ഹിലാലിനുണ്ടാകും. കൂടാതെ സൗദി പ്രോ ലീ​ഗിൽ അൽ ഹിലാൽ ഒന്നാം സ്ഥാനക്കാരാണ്. എന്നാൽ പ്രിസീസൺ സൗഹൃദ മത്സരങ്ങളിൽ ഒരു തോൽവിയും ഒരു സമനിലയുമാണ് മയാമിയുടെ സമ്പാദ്യം.

റിയാദ് സീസൺ കപ്പിന് ഇന്ന് തുടക്കം; ഇന്റർ മയാമിക്ക് അൽ ഹിലാൽ എതിരാളികൾ
ഫോണും ഇന്റർനെറ്റും ഇല്ല, ക്രിക്കറ്റ് കളിച്ചുള്ള പരിചയവും കുറവ്, പക്ഷേ ഓസീസിനെതിരെ ഷമർ വിൻഡീസ് ഹീറോ

ഫെബ്രുവരി ഒന്നിന് അൽ നസറുമായും മയാമിക്ക് പ്രിസീസൺ മത്സരമുണ്ട്. എന്നാൽ പരിക്കിന്റെ പിടിയിലുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോ ഈ മത്സരത്തിൽ കളിക്കുമോ എന്നാണ് ആരാധകർ കാത്തിരിക്കുന്നത്. ഒരുപക്ഷേ മെസ്സിയും റൊണാൾഡോയും നേർക്കുനേർ വരുന്ന അവസാന മത്സരമാവും ഇത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com