കോപ്പ ഡെൽ റേ; അത്‌ലറ്റികോ മാഡ്രിഡ്‌ സെമിയിൽ

വിജയം അത്‌ലറ്റികോ സംഘത്തിന് ആത്മവിശ്വാസം നൽകുന്നതായി സിമിയോണി
കോപ്പ ഡെൽ റേ; അത്‌ലറ്റികോ മാഡ്രിഡ്‌ സെമിയിൽ

മാഡ്രിഡ്: കോപ്പ ഡെൽ റേ ഫുട്ബോൾ ടൂർണമെന്റിൽ അത്‌ലറ്റികോ മാഡ്രിഡ്‌ സെമിയിൽ. എതിരില്ലാത്ത ഒരു ​ഗോളിന് സെവിയ്യയെ പരാജയപ്പെടുത്തിയാണ് അത്‌ലറ്റികോ മാഡ്രിഡിന്റെ സെമി പ്രവേശനം. 79-ാം മിനിറ്റിൽ മെംഫിസ് ഡീപേയുടെ ഏക ​ഗോളിലാണ് അത്‌ലറ്റികോ മാഡ്രിഡിനെ വിജയത്തിലേക്ക് നയിച്ചത്.

സെവിയ്യയ്ക്കെതിരായ മത്സരങ്ങൾ പ്രയാസമേറിയതാണെന്ന് അത്‌ലറ്റികോ പരിശീലകൻ ഡീ​ഗോ സിമിയോണി പറഞ്ഞു. അവർക്ക് മികച്ച പ്രതിരോധ നിരയുണ്ട്. ഇപ്പോൾ നേടിയ വിജയം അത്‌ലറ്റികോ സംഘത്തിന് ആത്മവിശ്വാസം നൽകുന്നതായും സിമിയോണി വ്യക്തമാക്കി.

കോപ്പ ഡെൽ റേ; അത്‌ലറ്റികോ മാഡ്രിഡ്‌ സെമിയിൽ
അവസാനം ഇല്ലാത്ത സാവി യുഗം; സ്പാനിഷ് ഇതിഹാസം ബാഴ്സ വിടുമോ ?

തോൽവിയിൽ ആരാധകരോട് ക്ഷമ ചോദിക്കുന്നുവെന്നാണ് സെവിയ്യ മാനേജർ ക്വിക്ക് സാഞ്ചസ് ഫ്ലോറസ് പ്രതികരിച്ചത്. ഈ പരാജയം നിരാശപ്പെടുത്തുന്നതാണ്. എന്നാൽ വരും മത്സരങ്ങളിൽ സെവിയ്യ തിരിച്ചുവരുമെന്നും ഫ്ലോറസ് വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com