ഫാളിന്‍റെ ഇരട്ടഗോളില്‍ ഗോവ 'ഫിനിഷ്'; ഒഡീഷ എഫ്‌സി സൂപ്പര്‍ കപ്പ് സെമിയില്‍

അഹമ്മദ് ജാഹുവാണ് ആദ്യ ഗോള്‍ നേടിയത്
ഫാളിന്‍റെ ഇരട്ടഗോളില്‍ ഗോവ 'ഫിനിഷ്'; ഒഡീഷ എഫ്‌സി സൂപ്പര്‍ കപ്പ് സെമിയില്‍

ഭുവനേശ്വര്‍: എഫ്‌സി ഗോവയുടെ ജൈത്രയാത്രക്ക് അന്ത്യം കുറിച്ച് ഒഡീഷ സൂപ്പര്‍ കപ്പിന്റെ സെമി ഫൈനലില്‍. ഗ്രൂപ്പ് ഡിയിലെ അവസാന മത്സരത്തില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു ഒഡീഷയുടെ വിജയം. വിജയത്തോടെ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് ഒഡീഷ അവസാന നാലിലേക്ക് കുതിച്ചത്.

മത്സരത്തിന്‍റെ ആദ്യ പകുതിയില്‍ ഗോളുകളൊന്നും പിറന്നിരുന്നില്ല. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ഒഡീഷയാണ് ലീഡെടുത്തത്. 51-ാം ഗോവയ്‌ക്കെതിരെ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് അഹമ്മദ് ജാഹുവാണ് ആദ്യ ഗോള്‍ നേടിയത്. പത്ത് മിനിറ്റിനുള്ളില്‍ തന്നെ മുര്‍ത്താദ ഫാളിലൂടെ ഒഡീഷയുടെ സ്‌കോര്‍ ഇരട്ടിയാക്കി. അടുത്ത അഞ്ച് മിനിറ്റിനുള്ളില്‍ ഫാള്‍ തന്നെ ഗോള്‍ നേടി ഒഡീഷയുടെ ലീഡ് മൂന്നാക്കി ഉയര്‍ത്തി.

എന്നാല്‍ 75-ാം മിനിറ്റിലും 86-ാം മിനിറ്റിലും കാര്‍ലോസ് മാര്‍ട്ടിനെസിലൂടെ ഗോവ തിരിച്ചടിച്ചു. എങ്കിലും ഗോവയ്ക്ക് സമനില ഗോള്‍ കണ്ടെത്താനാവാതിരുന്നതോടെ ഒഡീഷ വിജയം ഉറപ്പിച്ചു. മൂന്ന് മത്സരങ്ങളും വിജയിച്ച ഒഡീഷ ഒന്‍പത് പോയിന്റോടെ ഒന്നാമതായി ഫിനിഷ് ചെയ്തു. സെമിയില്‍ മുംബൈ സിറ്റിയെ ആകും ഒഡീഷ നേരിടുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com