'മികച്ച താരത്തിന് അദ്ദേഹം അര്‍ഹനല്ല'; മെസ്സിക്കെതിരെ വീണ്ടും ജര്‍മ്മന്‍ ഇതിഹാസം

ബലോന്‍ ദ് ഓര്‍ ജേതാവായി മെസ്സി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും അവാര്‍ഡ് നേട്ടത്തെ മത്തേവൂസ് ചോദ്യം ചെയ്തിരുന്നു
'മികച്ച താരത്തിന് അദ്ദേഹം അര്‍ഹനല്ല'; മെസ്സിക്കെതിരെ വീണ്ടും ജര്‍മ്മന്‍ ഇതിഹാസം

ലണ്ടന്‍: കഴിഞ്ഞ വര്‍ഷത്തെ ഫിഫയുടെ മികച്ച താരത്തിനുള്ള അവാര്‍ഡ് അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സിയെ തേടിയെത്തിയിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയുടെ നോര്‍വേ സൂപ്പര്‍ താരം എര്‍ലിങ് ഹാലണ്ടുമായി ശക്തമായ പോരാട്ടത്തിന് ശേഷമാണ് അര്‍ജന്റൈന്‍ നായകനും ഇന്റര്‍ മയാമി താരവുമായ മെസ്സി പുരസ്‌കാരം സ്വന്തമാക്കിയത്. എന്നാല്‍ മെസ്സിയുടെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാര നേട്ടത്തിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ജര്‍മ്മന്‍ ഇതിഹാസ താരം ലോതര്‍ മത്തേവൂസ്. പുരസ്‌കാരത്തിന് മെസ്സി അര്‍ഹനല്ലെന്നും എര്‍ലിങ് ഹാലണ്ടിനാണ് അര്‍ഹതയുള്ളതെന്നുമാണ് മുന്‍ ബലോന്‍ ദ് ഓര്‍ ജേതാവായ മത്തേവൂസിന്റെ വാദം.

'ലയണല്‍ മെസ്സിക്ക് ഇത്തവണ വിജയിയാകാന്‍ സാധിക്കില്ല. കഴിഞ്ഞ 20 വര്‍ഷത്തെ മികച്ച ഫുട്‌ബോള്‍ താരമാണ് മെസ്സിയെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ അദ്ദേഹം പാരീസിലും മിയാമിയിലുമായി ഉണ്ടായിരുന്നു. അവിടെയും അദ്ദേഹം ഒരു ഹൈപ്പ് സൃഷ്ടിക്കുക മാത്രമാണ് ചെയ്യുന്നത്. മാത്രവുമല്ല വലിയ കിരീടങ്ങളൊന്നും അദ്ദേഹം നേടിയിട്ടുമില്ല', മത്തേവൂസ് പറഞ്ഞു.

'മികച്ച താരത്തിന് അദ്ദേഹം അര്‍ഹനല്ല'; മെസ്സിക്കെതിരെ വീണ്ടും ജര്‍മ്മന്‍ ഇതിഹാസം
മെസ്സി ദി ബെസ്റ്റ്; ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്കാരം ലയണൽ മെസ്സിക്ക്

'നിങ്ങള്‍ വലിയ വിജയങ്ങളാണ് നോക്കുന്നതെങ്കില്‍ മാഞ്ചസ്റ്റര്‍ സിറ്റിയെയും മികച്ച താരത്തെ തിരഞ്ഞെടുക്കുമ്പോള്‍ എര്‍ലിങ് ഹാലണ്ടിനെയും കണ്ടില്ലെന്ന് നടിക്കാന്‍ ഒരു വഴിയുമില്ല. മാഞ്ചസ്റ്റര്‍ സിറ്റിക്കൊപ്പം പ്രധാന കിരീടങ്ങളെല്ലാം നേടിയ താരമാണ് എര്‍ലിങ് ഹാലണ്ട്. അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ് മികച്ചതാണ്. നിങ്ങള്‍ മികച്ചതും വളരെ പ്രധാനപ്പെട്ടതുമായ താരത്തെ തിരഞ്ഞെടുക്കുമ്പോള്‍ ഇതെല്ലാമാണ് പരിഗണിക്കേണ്ടിയിരുന്നത്. അത് എര്‍ലിങ് ഹാലണ്ടാണ്', മത്തേവൂസ് കൂട്ടിച്ചേര്‍ത്തു.

ഇതാദ്യമായല്ല ലോതര്‍ മത്തേവൂസ് മെസ്സിയെ വിമര്‍ശിച്ചും ഹാലണ്ടിനെ പിന്തുണച്ചും രംഗത്തെത്തുന്നത്. കഴിഞ്ഞ വര്‍ഷത്തെ ബലോന്‍ ദ് ഓര്‍ ജേതാവായി മെസ്സി തിരഞ്ഞെടുക്കപ്പെട്ടപ്പോഴും അവാര്‍ഡ് നേട്ടത്തെ മത്തേവൂസ് ചോദ്യം ചെയ്തിരുന്നു. മെസ്സി പുരസ്‌കാരത്തിന് അര്‍ഹനല്ലെന്നും മെസ്സിയ്ക്ക് പകരം ഫ്രാന്‍സ് ഫുട്ബോളിന്റെ ബഹുമതി ഹാലണ്ടിനാണ് ലഭിക്കേണ്ടിയിരുന്നതെന്നുമായിരുന്നു മത്തേവൂസ് പറഞ്ഞത്.

'ഈ വര്‍ഷം മുഴുവനും മെസ്സിയെക്കാള്‍ മികച്ച പ്രകടനമാണ് ഹാലണ്ട് കാഴ്ചവെച്ചത്. ഈ അവാര്‍ഡിന് മെസ്സി അര്‍ഹനായിരുന്നില്ല. ലോകകപ്പാണ് മറ്റെന്തിനേക്കാളും വലുതെന്നാണ് ഇത് തെളിയിക്കുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ഹാലണ്ടിനേക്കാള്‍ മികച്ചതായി മറ്റാരുമുണ്ടായിരുന്നില്ല. കഴിഞ്ഞ 12 മാസങ്ങളിലെ താരങ്ങളുടെ പ്രകടനങ്ങളില്‍ ഏറ്റവും മികച്ചത് അവനായിരുന്നു. മാഞ്ചസ്റ്റര്‍ സിറ്റിയ്ക്കൊപ്പം ഹാലണ്ട് പ്രധാനപ്പെട്ട പല വിജയങ്ങളും നേടി. ഗോളുകളടിച്ച് റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചു. പക്ഷേ അതെല്ലാം വെറും പ്രഹസനമായിരുന്നു', എന്നായിരുന്നു മത്തേവൂസ് പറഞ്ഞത്.

'മികച്ച താരത്തിന് അദ്ദേഹം അര്‍ഹനല്ല'; മെസ്സിക്കെതിരെ വീണ്ടും ജര്‍മ്മന്‍ ഇതിഹാസം
'അങ്ങോട്ട് മാറിനിന്ന് കരയൂ'; മെസ്സിയെ വിമര്‍ശിച്ച ജര്‍മ്മന്‍ ഇതിഹാസത്തിന് മറുപടിയുമായി ഡി മരിയ

സംഭവത്തില്‍ മത്തേവൂസിനെതിരെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം എയ്ഞ്ച്ല്‍ ഡി മരിയ രംഗത്തെത്തുകയും ചെയ്തിരുന്നു. 'മറ്റെവിടെയെങ്കിലും പോയി കരയൂ' എന്നായിരുന്നു മെസ്സിയുടെ ഉറ്റ സുഹൃത്തും കൂടിയായ ഡി മരിയ മത്തേവൂസിന്റെ പ്രതികരണത്തോട് നല്‍കിയ മറുപടി. ഡയറിയോ ഓലെ എന്ന ഇന്‍സ്റ്റഗ്രാം പേജിലെ പോസ്റ്റിന് താഴെയായിരുന്നു പൊട്ടിച്ചിരിക്കുന്ന ഇമോജിയോടൊപ്പം താരം ഇങ്ങനെയെഴുതിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com