ഏഷ്യന്‍ കപ്പ്; ഓസ്‌ട്രേലിയയ്‌ക്ക് കോട്ട കെട്ടി ഇന്ത്യ; ആദ്യ പകുതി ഗോള്‍രഹിതം

മികച്ച ഡിഫന്‍സീവ് പ്രകടനം കാഴ്ച വെക്കാന്‍ സുനില്‍ ഛേത്രിക്കും സംഘത്തിനും സാധിച്ചു
ഏഷ്യന്‍ കപ്പ്; ഓസ്‌ട്രേലിയയ്‌ക്ക് കോട്ട കെട്ടി ഇന്ത്യ; ആദ്യ പകുതി ഗോള്‍രഹിതം

ദോഹ: എഎഫ്‌സി ഏഷ്യന്‍ കപ്പിലെ ഇന്ത്യയുടെ കന്നിയങ്കത്തിലെ ആദ്യ പകുതി ഗോള്‍ രഹിതം. കരുത്തരായ ഓസ്‌ട്രേലിയയോട് മികച്ച ഡിഫന്‍സീവ് പ്രകടനം കാഴ്ച വെക്കാന്‍ സുനില്‍ ഛേത്രിക്കും സംഘത്തിനും സാധിച്ചു. വൈകിട്ട് അഞ്ച് മണിക്ക് അഹമ്മദ് ബിന്‍ അലി സ്റ്റേഡിയത്തിലാണ് മത്സരം ആരംഭിച്ചത്.

ശക്തരായ ഓസ്‌ട്രേലിയയ്‌ക്കെതിരെ വളരെ കരുതലോടെയാണ് ബ്ലൂ ടൈഗേഴ്‌സ് തുടങ്ങിയത്. തുടക്കം തന്നെ ഇന്ത്യയുടെ മികച്ച മുന്നേറ്റങ്ങള്‍ കാണാനായി. മത്സരത്തിന്റെ 15-ാം മിനിറ്റില്‍ വലതുവിങ്ങില്‍ നിന്ന് വന്ന ക്രോസില്‍ നിന്നുള്ള ഛേത്രിയുടെ ഹെഡര്‍ ചെറിയ വ്യത്യാസത്തില്‍ പുറത്തുപോയി. മത്സരത്തിന്റെ 21-ാം മിനിറ്റില്‍ ഇന്ത്യന്‍ ഗോള്‍കീപ്പര്‍ ഗുര്‍പ്രീത് സിങ് സന്ധുവിന്റെ പിഴവില്‍ നിന്ന് ഓസ്‌ട്രേലിയയ്ക്ക് മികച്ച അവസരം ലഭിച്ചെങ്കിലും ഗോളായില്ല.

ഏഷ്യന്‍ കപ്പ്; ഓസ്‌ട്രേലിയയ്‌ക്ക് കോട്ട കെട്ടി ഇന്ത്യ; ആദ്യ പകുതി ഗോള്‍രഹിതം
ഏഷ്യൻ കപ്പിൽ ഇന്ത്യ ഇറങ്ങുന്നു; എതിരാളികൾ ഓസ്ട്രേലിയ

ഏഷ്യന്‍ കപ്പിലെ കന്നിയങ്കത്തിന് 4-3-3 ഫോര്‍മേഷനിലാണ് ഇഗോര്‍ സ്റ്റിമാക് നീലപ്പടയെ അണിനിരത്തിയത്. മലയാളി താരം സഹല്‍ അബ്ദുല്‍ സമദ് ഇല്ലാതെയാണ് ഇന്ത്യന്‍ ടീം ഇന്ന് ഓസ്‌ട്രേലിയക്കെതിരെ ഇറങ്ങിയത്. മറ്റൊരു മലയാളി താരം രാഹുല്‍ കെ പി സബ്സ്റ്റിറ്റ്യൂട്ട് ലിസ്റ്റിലാണുള്ളത്. ശക്തമായ ടീമിനെയാണ് മുന്‍ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും കളത്തിലിറക്കിയത്. 4-2-3-1 ഫോര്‍മേഷനിലാണ് ഓസ്‌ട്രേലിയ ഇറങ്ങിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com