നെയ്മറില്ലാതെ മുന്നോട്ടുപോവാന്‍ ബ്രസീല്‍ പഠിക്കേണ്ടിയിരിക്കുന്നു: ഡോറിവല്‍ ജൂനിയര്‍

കഴിഞ്ഞ ദിവസമാണ് ബ്രസീല്‍ ദേശീയ ടീമിന്റെ ഏറ്റവും പുതിയ പരിശീലകനായി ഡോറിവല്‍ ചുമതലയേറ്റെടുത്തത്
നെയ്മറില്ലാതെ മുന്നോട്ടുപോവാന്‍ ബ്രസീല്‍ പഠിക്കേണ്ടിയിരിക്കുന്നു: ഡോറിവല്‍ ജൂനിയര്‍

റിയോ ഡി ജനീറോ: പരിക്കേറ്റ് വിശ്രമത്തിലിരിക്കുന്ന സൂപ്പര്‍ താരം നെയ്മറില്ലാതെ ബ്രസീല്‍ മുന്നോട്ടുപോവാന്‍ പഠിക്കേണ്ടതുണ്ടെന്ന് പുതിയ കോച്ച് ഡോറിവല്‍ ജൂനിയര്‍. ബ്രസീല്‍ ദേശീയ ടീമിന്റെ ഏറ്റവും പുതിയ പരിശീലകനായി ചുമതലയേറ്റെടുത്ത ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നെയ്മറുമായി തനിക്ക് വ്യക്തിപരമായി ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഭൂമിയിലെ തന്നെ ഏറ്റവും വിജയിക്കുന്ന ടീമിനെയാണ് ഞാന്‍ ഇന്ന് പ്രതിനിധീകരിക്കുന്നത്. ലോകമെമ്പാടുമുള്ള ഒരുപാട് പേര്‍ക്ക് ഇത് പ്രചോദനമാവുമെന്നുറപ്പാണ്. അതുകൊണ്ട് തന്നെ വീണ്ടും വിജയിക്കേണ്ട ബാധ്യതയും ഞങ്ങള്‍ക്കുണ്ട്', ഡോറിവല്‍ പറഞ്ഞു. 'ബുദ്ധിമുട്ടേറിയ സാഹചര്യത്തിലൂടെയാണ് ഞങ്ങള്‍ കടന്നുപോയിക്കൊണ്ടിരിക്കുന്നതെന്ന് അറിയാം. എന്നാല്‍ മാറ്റാന്‍ കഴിയാത്തതായുള്ള ഒന്നും ഇപ്പോഴില്ല. അതിനായുള്ള പരിഹാരങ്ങള്‍ തേടുകമാത്രമാണ് ചെയ്യാനുള്ളത്', മുന്‍ സാവോപോളോ കോച്ച് വ്യക്തമാക്കി.

നെയ്മറില്ലാതെ മുന്നോട്ടുപോവാന്‍ ബ്രസീല്‍ പഠിക്കേണ്ടിയിരിക്കുന്നു: ഡോറിവല്‍ ജൂനിയര്‍
ഔദ്യോഗികമായി സ്ഥിരീകരിച്ചു; ബ്രസീലിന്റെ പുതിയ പരിശീലകനായി ഡോറിവല്‍ ജൂനിയര്‍

സൂപ്പര്‍ താരം നെയ്മറിന്റെ പരിക്കിനെ കുറിച്ചും ഡോറിവല്‍ പ്രതികരിച്ചു. 'നെയ്മറിന് പരിക്കേറ്റത് അംഗീകരിച്ച് മുന്നോട്ട് പോവാന്‍ ബ്രസീല്‍ പഠിക്കേണ്ടതുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച മൂന്ന് താരങ്ങളിലൊരാളാണ് നെയ്മര്‍. അദ്ദേഹത്തെ പ്രയോജനപ്പെടുത്തേണ്ടതുണ്ടെന്ന സത്യവും ഞങ്ങള്‍ അംഗീകരിക്കുന്നുണ്ട്', ഡോറിവല്‍ ജൂനിയര്‍ പറഞ്ഞു. തനിക്ക് നെയ്മറുമായി വ്യക്തിപരമായ ഒരു പ്രശ്‌നവുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2010ല്‍ സാന്റോസ് പരിശീലകനായി ഇരിക്കെ നെയ്മറുമായുള്ള പ്രശ്‌നത്തിന്റെ പേരില്‍ അദ്ദേഹത്തെ പുറത്താക്കിയിരുന്നു. അതില്‍ തനിക്ക് ഖേദമില്ലെന്നും ഡോറിവല്‍ കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ദിവസമാണ് മുഖ്യപരിശീലക സ്ഥാനത്തേക്ക് ഡോറിവല്‍ ജൂനിയര്‍ എത്തുന്ന വിവരം ബ്രസീല്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷന്‍ ഔദ്യോഗികമായി സ്ഥിരീകരിക്കുന്നത്. 2026 ലോകകപ്പ് വരെ അദ്ദേഹം ടീമിനെ പരിശീലിപ്പിക്കുമെന്നും ടീം അറിയിച്ചു. മാര്‍ച്ച് 23 ന് ഇംഗ്ലണ്ടിനെതിരായ സൗഹൃദ മത്സരമാണ് ഡോറിവാളിന്റെ ചുമതലയുള്ള ആദ്യ മത്സരം.തുടര്‍ന്ന് ജൂണ്‍ 20 നും ജൂലൈ 14 നും ഇടയില്‍ യുണൈറ്റഡ് സ്റ്റേറ്റ്‌സില്‍ കളിക്കുന്ന കോപ്പ അമേരിക്കയില്‍ ബ്രസീല്‍ കളിക്കും.

നെയ്മറില്ലാതെ മുന്നോട്ടുപോവാന്‍ ബ്രസീല്‍ പഠിക്കേണ്ടിയിരിക്കുന്നു: ഡോറിവല്‍ ജൂനിയര്‍
കാനറികള്‍ക്ക് പുതിയ രക്ഷകൻ: സാവോ പോളോ മാനേജര്‍ ബ്രസീലിന്റെ പരിശീലകനാകും

22 വര്‍ഷത്തിലേറെ പരിശീലന പരിചയമുള്ളയാളാണ് 61കാരനായ ഡോറിവല്‍. സാന്റോസ് എഫ്‌സി, ഫ്‌ളമെംഗോ, അത്‌ലറ്റികോ മിനെറോ തുടങ്ങി പത്തിലധികം ക്ലബ്ബുകളെ ഇതിനോടകം ഡോറിവല്‍ പരിശീലിപ്പിച്ചിട്ടുണ്ട്. നിലവിലെ ക്ലബ്ബായ സാവോ പോളോയ്‌ക്കൊപ്പവും ഫ്‌ളമെംഗോ, സാന്റോസ് എഫ്‌സി എന്നീ ക്ലബ്ബുകള്‍ക്കൊപ്പവും ബ്രസീലിയന്‍ കപ്പും ഡോറിവല്‍ സ്വന്തമാക്കിയിട്ടുണ്ട്. ഈവര്‍ഷത്തെ കോപ്പ അമേരിക്ക ടൂര്‍ണമെന്റിന് ടീമിനെ ഒരുക്കുകയാണ് പുതിയ പരിശീലകനുമുന്നിലെ പ്രധാന വെല്ലുവിളി. ടീമിന്റെ ഏറ്റവും മോശം അവസ്ഥയിലാണ് ഡോറിവല്‍ പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com