അവസാന നിമിഷം ആവേശ ​ഗോൾ; സൂപ്പർ കപ്പിൽ ജംഷഡ്പൂരിന് ജയം

മത്സരത്തിന്റെ 18-ാം മിനിറ്റിൽ തന്നെ നോർത്ത് ഈസ്റ്റ് മുന്നിലെത്തി.
അവസാന നിമിഷം ആവേശ ​ഗോൾ; സൂപ്പർ കപ്പിൽ ജംഷഡ്പൂരിന് ജയം

ഭുവനേശ്വർ: സൂപ്പർ കപ്പിൽ ആവേശ ജയവുമായി ജംഷഡ്പൂർ എഫ് സി. ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്ക് ജംഷഡ്പൂർ നോർത്ത് ഈസ്റ്റിനെ തോൽപ്പിച്ചു. മത്സരം സമനിലയിലേക്ക് നീങ്ങവേ 88-ാം മിനിറ്റിലാണ് ജംഷഡ്പൂരിന്റെ വിജയ ​ഗോൾ പിറന്നത്. ആദ്യ പകുതിയിൽ മുന്നിട്ട് നിന്ന ശേഷമാണ് നോർത്ത് ഈസ്റ്റിന്റെ തോൽവി.

മത്സരത്തിന്റെ 18-ാം മിനിറ്റിൽ തന്നെ നോർത്ത് ഈസ്റ്റ് മുന്നിലെത്തി. നെസ്റ്റർ ആൽബിയാച്ച് നോർത്ത് ഈസ്റ്റിനെ മുന്നിലെത്തിച്ചു. ആദ്യ പകുതിയിലെ മികച്ച പ്രകടനത്തിന് അർഹിച്ച ലീഡായിരുന്നു നോർത്ത് ഈസ്റ്റ് നേടിയത്.

അവസാന നിമിഷം ആവേശ ​ഗോൾ; സൂപ്പർ കപ്പിൽ ജംഷഡ്പൂരിന് ജയം
പവൻ കല്യാണിനെ സന്ദർശിച്ച് അമ്പാട്ടി റായിഡു; ജനസേന പാർട്ടിയിൽ ചേരും?

രണ്ടാം പകുതിയിൽ ജംഷഡ്പൂർ നന്നായി കളിച്ചു. 68-ാം മിനിറ്റിൽ ഡാനിയേൽ ചീമ സമനില ​ഗോൾ നേടി. 88-ാം മിനിറ്റിലെ സ്റ്റീവ് ആംബ്രിയുടെ ​ഗോൾ കൂടി ആയതോടെ ജംഷഡ്പൂർ വിജയത്തിലേക്ക് നീങ്ങി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com