ഹൈരാബാദിന് ദുരിതം തുടരുന്നു; സൂപ്പർ കപ്പിൽ ഈസ്റ്റ് ബംഗാളിനോട് തോൽവി

ആദ്യ പകുതി ഇരു ടീമും ഒരു​ ​ഗോൾ നേടി അവസാനിപ്പിച്ചു.
ഹൈരാബാദിന് ദുരിതം തുടരുന്നു; സൂപ്പർ കപ്പിൽ ഈസ്റ്റ് ബംഗാളിനോട് തോൽവി

ഭുവന്വേശർ: ഇന്ത്യൻ സൂപ്പർ ലീ​ഗിൽ അവസാന സ്ഥാനക്കാരാണ് ഹൈരദരാബാദ് എഫ് സി. 11 മത്സരങ്ങൾ കളിച്ചപ്പോൾ ഒന്നിൽപോലും വിജയമില്ല. നാല് മത്സരങ്ങൾ സമനിലയിലായപ്പോൾ ഏഴിൽ തോൽവി നേരിട്ടു. പുതിയ തുടക്കത്തിന് സൂപ്പർ കപ്പിനിറങ്ങിയ ഹൈദരാബാദിന് അവിടെയും മോശം തുടക്കം. ഈസ്റ്റ് ബം​ഗാളിനോട് രണ്ടിനെതിരെ മൂന്ന് ​ഗോളുകൾക്ക് ഐഎസ്എൽ മുൻ ചാമ്പ്യന്മാർ പരാജയപ്പെട്ടു.

മത്സരത്തിൽ ഹൈദരാബാദ് നന്നായി തുടങ്ങി. അപകടകരമായ നീക്കങ്ങളിലൂടെ ഈസ്റ്റ് ബം​ഗാളിനെ സമ്മർദ്ദത്തിലാക്കി. പക്ഷേ ഈസ്റ്റ് ബം​ഗാൾ ആദ്യം ​ഗോളടിച്ചു. 33-ാം മിനിറ്റിൽ നായകൻ ക്ലെയ്റ്റൻ സിൽവയുടെ തകർപ്പൻ വോളിയിലൂടെ ഈസ്റ്റ് ബം​ഗാൾ മുന്നിലെത്തി. 44-ാം മിനിറ്റിൽ ഹൈദരാബാദ് തിരിച്ചടിച്ചു. റാംഹ്‌ലുൻചുംഗ വഴി ഹൈദരാബാദ് സമനില ​ഗോൾ കണ്ടെത്തി. ആദ്യ പകുതി ഇരു ടീമും ഒരു​ ​ഗോൾ നേടി അവസാനിപ്പിച്ചു.

ഹൈരാബാദിന് ദുരിതം തുടരുന്നു; സൂപ്പർ കപ്പിൽ ഈസ്റ്റ് ബംഗാളിനോട് തോൽവി
ജർമ്മൻ ഫുട്ബോൾ ഇതിഹാസം; ഫ്രാന്‍സ് ബെക്കന്‍ബോവർ അന്തരിച്ചു

രണ്ടാം പകുതിയിൽ ഈസ്റ്റ് ബം​ഗാൾ വീണ്ടും മുന്നിലെത്തി. 53-ാം മിനിറ്റിൽ നായകൻ ക്ലെയ്റ്റൻ സിൽവയാണ് വീണ്ടും ​ഗോൾ നേടിയത്. 78-ാം മിനിറ്റിൽ ഹൈദരാബാദ് വീണ്ടും ഒപ്പമെത്തി. പെനാൽറ്റിയിലൂടെ നിം ദോർജി തമാങ് ആണ് ​ഗോൾ നേടിയത്. പക്ഷേ ആഘോഷങ്ങൾക്ക് ഒരു മിനിറ്റിന്‍റെ ആയുസെ ഉണ്ടായിരുന്നുള്ളു. 79-ാം മിനിറ്റിൽ സോൾ ക്രെസ്‌പോ ഈസ്റ്റ് ബം​ഗാളിന്റെ ​ഗോളെണ്ണം മൂന്നാക്കി. പിന്നീട് ഹൈദരാബാദിന് തിരിച്ചുവരാൻ കഴിഞ്ഞില്ല. ഇതോ‌ടെ ഈസ്റ്റ് ബം​ഗാൾ 3-2ന്റെ വിജയം ആ​ഘോഷിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com