അര്‍ജന്റീന നിരയില്‍ ഇനിയൊരു 10-ാം നമ്പര്‍ ഉണ്ടാവില്ല; മെസ്സിയ്‌ക്കൊപ്പം ജേഴ്‌സിയും വിരമിക്കും

36 വര്‍ഷത്ത കാത്തിരിപ്പിനൊടുവില്‍ അര്‍ജന്റീനക്ക് ഫുട്‌ബോള്‍ ലോകകപ്പ് നേടിക്കൊടുത്ത നായകനാണ് ലയണല്‍ മെസ്സി.
അര്‍ജന്റീന നിരയില്‍ ഇനിയൊരു 10-ാം നമ്പര്‍ ഉണ്ടാവില്ല; മെസ്സിയ്‌ക്കൊപ്പം ജേഴ്‌സിയും വിരമിക്കും

ബ്യൂണസ് ഐറിസ്: ഫുട്‌ബോളില്‍ മറ്റൊരു ലയണല്‍ മെസ്സി ഇല്ല. അര്‍ജന്റൈന്‍ ഫുട്‌ബോളില്‍ മറ്റൊരു പത്താം നമ്പര്‍ ജേഴ്‌സിയും ഉണ്ടാകില്ല. ഇതിഹാസ താരത്തിനോടുള്ള ആദരസൂചകമായി പത്താം നമ്പര്‍ ജേഴ്‌സിയും അദ്ദേഹത്തോടൊപ്പം വിരമിക്കുമെന്ന് റിപ്പോര്‍ട്ട്. അര്‍ജന്റൈന്‍ ഫുട്‌ബോളിന് മെസ്സി നല്‍കിയ സംഭാവനകളോടുള്ള ആദരസൂചകമായാണ് ഐക്കോണിക് പത്താം നമ്പര്‍ ജേഴ്‌സി പിന്‍വലിക്കാനൊരുങ്ങുന്നത്.

അര്‍ജന്റീന നിരയില്‍ ഇനിയൊരു 10-ാം നമ്പര്‍ ഉണ്ടാവില്ല; മെസ്സിയ്‌ക്കൊപ്പം ജേഴ്‌സിയും വിരമിക്കും
ലയണൽ മെസ്സി; 2023ൽ ലോകം കൂടുതൽ കണ്ട ഫുട്ബോൾ താരം

അര്‍ജന്റീന ഫുട്‌ബോള്‍ ഫെഡറേഷന്‍ അധ്യക്ഷന്‍ ക്ലോഡിയോ ടാപിയയാണ് ഇക്കാര്യം വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചത്. 'മെസ്സി ദേശീയ ടീമില്‍ നിന്ന് വിരമിക്കുമ്പോള്‍, അദ്ദേഹത്തിന് ശേഷം മറ്റാരെയും പത്താം നമ്പര്‍ ധരിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. അദ്ദേഹത്തിനോടുള്ള ബഹുമാന സൂചകമായി പത്താം നമ്പര്‍ ജേഴ്‌സിയും വിരമിക്കും. അദ്ദേഹത്തിനുവേണ്ടി ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യമാണിത്' ക്ലോഡിയോ ടാപിയ പറഞ്ഞു.

36 വര്‍ഷത്ത കാത്തിരിപ്പിനൊടുവില്‍ അര്‍ജന്റീനക്ക് ഫുട്‌ബോള്‍ ലോകകപ്പ് നേടിക്കൊടുത്ത നായകനാണ് ലയണല്‍ മെസ്സി. ഇതിനുമുന്‍പ് അര്‍ജന്റൈന്‍ ഇതിഹാസം ഡീഗോ മറഡോണയും പത്താം നമ്പര്‍ ജേഴ്‌സിയാണ് ധരിച്ചത്. 2002ല്‍ മറഡോണയോടുള്ള ആദരസൂചകമായി പത്താം നമ്പര്‍ ജേഴ്‌സി പിന്‍വലിക്കാന്‍ അര്‍ജന്റീന ഫുട്‌ബോള്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നു. എന്നാല്‍ അന്നത്തെ ലോകകപ്പില്‍ എല്ലാ ടീമുകളും ഒന്ന് മുതല്‍ 23 വരെയുള്ള നമ്പര്‍ ജഴ്‌സികള്‍ ധരിച്ചിരിക്കണമെന്ന ഫിഫ നിയമപ്രകാരം എഎഫ്എ ആ തീരുമാനം ഉപേക്ഷിക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com