പ്രീമിയർ ലീ​ഗിൽ ചെൽസിക്കും മാഞ്ചസ്റ്റർ സിറ്റിക്കും ജയം; ബ്രെന്റ്ഫോർഡിനെ തകർത്ത് വോൾവ്സ്

മാഞ്ചസ്റ്റർ സിറ്റി നാലാം സ്ഥാനത്തേയ്ക്ക് ഉയർന്നു
പ്രീമിയർ ലീ​ഗിൽ ചെൽസിക്കും മാഞ്ചസ്റ്റർ സിറ്റിക്കും ജയം; ബ്രെന്റ്ഫോർഡിനെ തകർത്ത് വോൾവ്സ്

ലണ്ടൻ: ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ വമ്പൻമാർക്ക് ജയം. എവർട്ടനെ മാഞ്ചസ്റ്റർ സിറ്റിയും ക്രിസ്റ്റൽ പാലസിനെ ചെൽസിയും തോൽപ്പിച്ചു. മറ്റൊരു മത്സരത്തിൽ ബ്രെന്റ്ഫോർഡിനെ വോൾവ്സ് തകർത്തെറിഞ്ഞു. ഒന്നിനെതിരെ നാല് ​ഗോളുകൾക്കാണ് വോൾവ്സിന്റെ ജയം. ഒന്നിനെതിരെ മൂന്ന് ​ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റിയുടെ വിജയം.

ആദ്യ പകുതിയിൽ ഒരു ​ഗോളിന് പിന്നിൽ നിന്ന ശേഷമാണ് മാഞ്ചസ്റ്റർ സിറ്റിയുടെ തകർപ്പൻ തിരിച്ചുവരവ്. ഫിൽ ഫോഡനും ജൂലിയൻ അൽവാരസും ബെർണാഡോ സിൽവയും സിറ്റിക്കായി സ്കോർ ചെയ്തു. ക്രിസ്റ്റൽ പാലസിനെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് ചെൽസി തോൽപ്പിച്ചത്.

പ്രീമിയർ ലീ​ഗിൽ ചെൽസിക്കും മാഞ്ചസ്റ്റർ സിറ്റിക്കും ജയം; ബ്രെന്റ്ഫോർഡിനെ തകർത്ത് വോൾവ്സ്
ഓസ്ട്രേലിയയ്ക്ക് 54 റൺസ് ലീഡ്; പാകിസ്താൻ 254ന് പുറത്ത്

പ്രീമിയർ ലീ​ഗ് ടേബളിൽ ലിവർപൂൾ ഒന്നാമത് തുടരുന്നു. ആഴ്സണൽ രണ്ടാമതും ആസ്റ്റൺ വില്ല മൂന്നാമതുമാണ്. എവർട്ടനെ പരാജയപ്പെടുത്തിയതോടെ മാഞ്ചസ്റ്റർ സിറ്റി നാലാം സ്ഥാനത്തേയ്ക്ക് ഉയർന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com