'ക്യാപ്റ്റൻസ് ഓഫ് ദ വേൾഡ്'; ഫിഫ 2022 ലോകകപ്പ് ഡോക്യുമെന്ററി റിലീസിന്

ഡ്രെസ്സിം​ഗ് റൂമിലെ ആരും കാണാത്ത സംഭവങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
'ക്യാപ്റ്റൻസ് ഓഫ് ദ വേൾഡ്'; ഫിഫ 2022 ലോകകപ്പ് ഡോക്യുമെന്ററി റിലീസിന്

കാലിഫോർണിയ: ഫിഫ 2022 ഫുട്ബോൾ ലോകകപ്പ് ഡോക്യുമെന്ററി സീരിസ് റിലീസിനൊരുങ്ങുന്നു. നെറ്റ്ഫ്ളിക്സാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, ഹാരി കെയ്ൻ തുടങ്ങിയവരുടെ അഭിമുഖങ്ങൾ സഹിതമാണ് ഡോക്യുമെന്ററി ഇറങ്ങുന്നത്. ഡോക്യുമെന്ററിയുടെ ട്രെയിലർ സമൂഹമാധ്യമങ്ങളിൽ തരംഗമാകുകയാണ്.

ഡ്രെസ്സിം​ഗ് റൂമിലെ ആരും കാണാത്ത സംഭവങ്ങൾ ഡോക്യുമെന്ററിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡിസംബർ 30ന് ഡോക്യുമെന്ററിയുടെ ആദ്യ ഭാ​ഗം പുറത്തിറങ്ങും. ലോകകപ്പിൽ പങ്കെടുത്ത 32 രാജ്യങ്ങളുടെയും അവരുടെ ആരാധകരുടെയും പ്രതികരണങ്ങൾ ഡോക്യുമെന്ററിയിൽ നെറ്റ്ഫ്ളിക്സ് ഉൾപ്പെടുത്തിയിട്ടുണ്ട്.

'ക്യാപ്റ്റൻസ് ഓഫ് ദ വേൾഡ്'; ഫിഫ 2022 ലോകകപ്പ് ഡോക്യുമെന്ററി റിലീസിന്
താരങ്ങൾ തോൽക്കുമ്പോൾ; സാക്ഷി വിരാമമിട്ടത് ​ഗുസ്തിയെ അടയാളപ്പെടുത്തിയ കരിയർ

2022ൽ നെറ്റ്ഫ്ളിക്സ് പുറത്തിറക്കിയ 'ക്യാപ്റ്റൻസ്' എന്ന സീരിസിന്റെ രണ്ടാം ഭാ​ഗമാണ് പുതിയ ഡോക്യുമെന്ററി. ലോകകപ്പിന്റെ യോ​ഗ്യതാ മത്സരം കളിച്ച ടീമുകളെ കുറിച്ചാണ് ആദ്യ ഭാ​ഗത്തിൽ പറഞ്ഞത്. ക്രൊയേഷ്യയുടെ ലൂക്ക മോൻഡ്രിച്ച്, ബ്രസീലിന്റെ തിയാ​ഗോ ഡി സിൽവ, ആഫ്രിക്കൻ രാജ്യമായ ഗാബോണിന്റെ പിയെ എമെറിക് ഓബമെയാങ് എന്നിവർ ആദ്യ ഭാ​ഗത്തിൽ ഉണ്ടായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com