2034ലെ ലോകകപ്പ് മത്സരങ്ങൾക്ക് ഇന്ത്യയും വേദിയാകണം; എഐഎഫ്എഫ്

2027ലെ എഎഫ്സി ഏഷ്യൻ കപ്പിനും സൗദി അറേബ്യയാണ് വേദി.
2034ലെ ലോകകപ്പ് മത്സരങ്ങൾക്ക് ഇന്ത്യയും വേദിയാകണം; എഐഎഫ്എഫ്

കൊൽക്കത്ത: 2034ലെ ഫുട്ബോൾ ലോകകപ്പിന് ഇന്ത്യയും വേദിയാകണമെന്ന് ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷൻ. എഐഎഫ്എഫിന്റെ പ്രസിഡന്റ് കല്യാൺ ചൗബേ എക്സിക്യൂട്ടീവ് കമ്മറ്റി അം​ഗങ്ങളോടാണ് ഇക്കാര്യം പറഞ്ഞത്. 2034ലെ ലോകകപ്പിന് സൗദി അറേബ്യയാണ് വേദി. 48 ടീമുകൾ ലോകകപ്പിൽ പങ്കെടുക്കും. ആകെ 104 മത്സരങ്ങളാണ് ലോകകപ്പിലുള്ളത്. ഇതിൽ 10 എണ്ണമെങ്കിലും ഇന്ത്യയിൽ നടത്താൻ കഴിയുമെന്ന് കല്യാൺ ചൗബേ വ്യക്തമാക്കി.

2034ലെ ലോകകപ്പ് ഏഷ്യയിലെ രാജ്യങ്ങൾക്ക് അനുവദിക്കണമെന്നായിരുന്നു ഫിഫയുടെ നിലപാട്. സൗദി അറേബ്യയും ഓസ്ട്രേലിയയും ലോകകപ്പ് വേദിയാകാൻ താൽപ്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാൽ അവസാന നിമിഷം ഓസ്ട്രേലിയ പിന്മാറി. ഇതോടെ സൗദി അറേബ്യയ്ക്ക് 2034 ലോകകപ്പ് വേദിയൊരുക്കാൻ അവസരം ലഭിച്ചു.

2034ലെ ലോകകപ്പ് മത്സരങ്ങൾക്ക് ഇന്ത്യയും വേദിയാകണം; എഐഎഫ്എഫ്
ഇന്ത്യയോട് തോറ്റത് എന്തുകൊണ്ട്? വിശദീകരിച്ച് ദക്ഷിണാഫ്രിക്കൻ നായകൻ

2027ലെ എഎഫ്സി ഏഷ്യൻ കപ്പിനും സൗദി അറേബ്യയാണ് വേദി. ഇന്ത്യ പിന്മാറിയതോടെയാണ് 2027ലെ ഏഷ്യൻ കപ്പിന് സൗദി വേദിയാകുന്നത്. 2034ലെ ലോകകപ്പിൽ വേദിയാകാൻ ഇന്ത്യ താൽപ്പര്യം പ്രകടിപ്പിച്ചെങ്കിലും ഇക്കാര്യത്തിൽ ഫിഫയാണ് അന്തിമ തീരുമാനം എടുക്കേണ്ടത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com