വിജയ വഴിയിൽ ബെംഗളൂരു; ശ്രീകണ്ഠീരവയിൽ ജംഷഡ്പൂരിനെ വീഴ്ത്തി

വിജയ വഴിയിൽ ബെംഗളൂരു; ശ്രീകണ്ഠീരവയിൽ ജംഷഡ്പൂരിനെ വീഴ്ത്തി

പരിശീലകനായുള്ള ആദ്യ മത്സരത്തിൽ ജെറാർഡ് സരഗോസയ്ക്കും വിജയത്തുടക്കം ലഭിച്ചു.

ബെം​ഗളൂരു: ഇന്ത്യൻ സൂപ്പർ ലീ​ഗിൽ തിരിച്ചുവരവിന്റെ സൂചന നൽകി ബെം​ഗളൂരു എഫ് സി. ഏഴ് മത്സരങ്ങളുടെ ഇടവേളയ്ക്ക് ശേഷം ഛേത്രിപ്പട വിജയവഴിയിൽ തിരിച്ചെത്തി. സ്വന്തം ശ്രീകണ്ഠീരവ സ്റ്റേഡിയത്തിലാണ് ബെം​ഗളൂരു തോൽവികൾക്കും സമനിലകൾക്കും അവസാനം കുറിച്ചത്. എതിരില്ലാത്ത ഒരു ​ഗോളിനാണ് ജംഷഡ്പൂരിന്റെ വിജയം. ഹാവിയര്‍ ഹെര്‍ണാണ്ടസാണ് ബെം​ഗളൂരുവിന്റെ വിജയ​ഗോൾ നേടിയത്. പരിശീലകനായുള്ള ആദ്യ മത്സരത്തിൽ ജെറാർഡ് സരഗോസയ്ക്കും വിജയത്തുടക്കം ലഭിച്ചു.

ആദ്യ പകുതിയുടെ തുടക്കം ഇരുടീമുകളുടെയും പ്രകടനം മധ്യഭാഗത്ത് മാത്രമായി ഒതുങ്ങി. മത്സരത്തിൽ താളം കണ്ടെത്തിയതോടെ ബെംഗളൂരു എഫ് സി ജംഷഡ്പൂർ പോസ്റ്റിലേക്ക് തുടർ ആക്രമണങ്ങൾ അഴിച്ചുവിട്ടു. 32-ാം മിനിറ്റിൽ ബെംഗളുരു സ്കോർ ചെയ്തെങ്കിലും ഓഫ്സൈഡിൽ കുരുങ്ങി. എങ്കിലും തുടർ ആക്രമണങ്ങൾ 44-ാം മിനിറ്റിൽ ഫലം കണ്ടു. ബെം​ഗളൂരു ബോക്സിൽ പന്ത് എൽസിഞ്ഞോയുടെ കൈയ്യിൽ തട്ടിയതോടെ പെനാൽറ്റി വിധിക്കപ്പെട്ടു. കിക്കെടുത്ത ഹാവിയര്‍ ഹെര്‍ണാണ്ടസ്‌ പന്ത് സുന്ദരമായി വലയിലെത്തിച്ചു. ആദ്യ പകുതി 1-0ത്തിന്റെ ലീഡോടെ ബെംഗളൂരു ലീഡ് ചെയ്തു.

വിജയ വഴിയിൽ ബെംഗളൂരു; ശ്രീകണ്ഠീരവയിൽ ജംഷഡ്പൂരിനെ വീഴ്ത്തി
ഏക​ദിനം കളിക്കാൻ റിങ്കു സിംഗ്; സൂചന നൽകി കെ എൽ രാഹുൽ

രണ്ടാം പകുതിയിൽ ഇരുടീമുകളും നിരന്തര ആക്രമണങ്ങൾ നടത്തി. ജംഷഡ്പൂരായിരുന്നു ആക്രമണങ്ങളിൽ മുന്നിൽ നിന്നത്. പക്ഷേ ആർക്കും ​ഗോളടിക്കാൻ കഴിഞ്ഞില്ല. മത്സരത്തിലാകെ ബെംഗളൂരു 14 ഷോട്ടുകൾ പായിച്ചു. അതിൽ അഞ്ചെണ്ണം രണ്ടാം പകുതിയിലായിരുന്നു. ജംഷഡ്പൂർ പായിച്ച 13 ഷോട്ടുകളിൽ 11ഉം രണ്ടാം പകുതിയിലായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com