ഡേവി‍ഡ് ഡി ​ഗിയയുടെ പുതിയ കളിക്കളം ന്യൂകാസിൽ?

സൗദി പ്രോ ലീ​ഗിലേക്കും ​ഗിയ പോകുമെന്ന് വാർത്തകളുണ്ടായിരുന്നു.
ഡേവി‍ഡ് ഡി ​ഗിയയുടെ പുതിയ കളിക്കളം ന്യൂകാസിൽ?

ലണ്ടൻ: മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ട ​ഗോൾകീപ്പർ ഡേവിഡ് ഡി ​ഗിയ ന്യൂകാസിൽ യുണൈറ്റഡിലേക്കെന്ന് സൂചന. ജനുവരിയിലെ ട്രാൻസഫറിൽ ന്യൂകാസിലുമായി ​ഗിയ കരാറിലെത്തിയേക്കുമെന്നാണ് സൂചന. കഴിഞ്ഞ സീസണിന് ശേഷമാണ് ​ഗിയ മാഞ്ചസ്റ്റർ യുണൈറ്റഡ് വിട്ടത്. പിന്നാലെ തോളിനേറ്റ പരിക്കിനെ തുടർന്ന് താരം ചികിത്സയിലായിരുന്നു. നിലവിൽ ഫ്രീ ഏജന്റായ താരം മറ്റൊരു ക്ലബുമായും കരാറിലെത്തിയിട്ടില്ല.

സൗദി പ്രോ ലീ​ഗിലേക്കും ​ഗിയ പോകുമെന്ന് വാർത്തകളുണ്ടായിരുന്നു. 33 വയസുകാരനായ ​ഗിയ 12 വർഷത്തോളം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ​ഗോൾ കീപ്പറായിരുന്നു. 545 മത്സരങ്ങളിലാണ് സ്പാനിഷ് താരം യുണൈറ്റഡ് ജഴ്സി അണിഞ്ഞത്. ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗ്, എഫ്എ കപ്പ്, യുവേഫ യൂറോപ്പ ലീ​ഗ് തുടങ്ങി എട്ടോളം കിരീടങ്ങൾ യുണൈറ്റഡിനൊപ്പം ​ഗിയ നേടിയിട്ടുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഏറ്റവും കൂടുതൽ തവണ ​​ഗോൾവല കാത്തതിന്‍റെയും കൂടുതൽ ക്ലീൻ ഷീറ്റുകൾ നേടിയതിന്റെയും റെക്കോർഡുകൾ ​ഗിയയുടെ പേരിലാണ്. കഴിഞ്ഞ സീസണിൽ മാത്രം 17 ക്ലീൻ ഷീറ്റുകൾ സ്വന്തമാക്കാനും ​ഗിയയ്ക്ക് കഴിഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com