ഇന്നലെ കൊച്ചിയിൽ, ഇന്ന് ബെംഗളൂരുവിൽ; 3-3 സമനിലയുടെ തനിയാവർത്തനം

പഞ്ചാബ് ​ഗോൾകീപ്പറുടെ രവി കുമാറിന്റെ മികവ് ചോദ്യം ചെയ്യുന്നതായിരുന്നു ബെം​ഗളുരുവിന്റെ ​ഗോൾ.
ഇന്നലെ കൊച്ചിയിൽ, ഇന്ന് ബെംഗളൂരുവിൽ; 3-3 സമനിലയുടെ തനിയാവർത്തനം

ബെം​ഗളൂരു: ഐഎസ്എല്ലിൽ ഇന്നലെ കൊച്ചിയിൽ സംഭവിച്ചത് ഇന്ന് ബെം​ഗളൂരുവിൽ ആവർത്തിച്ചു. പഞ്ചാബ് എഫ്സിക്കെതിരായ മത്സരത്തിൽ ബെം​ഗളൂരു സമനില പിടിച്ചെടുത്തു. ഇരുടീമുകളും മൂന്ന് വീതം ​ഗോൾ നേടി. 19-ാം മിനിറ്റിൽ പഞ്ചാബ് എഫ് സിയാണ് ​ഗോൾ വേട്ടയ്ക്ക് തുടക്കമിട്ടത്. ഏകദേശം സെന്റർ സർക്കിൾ ഭാ​ഗത്ത് നിന്ന് മദിഹ് തലാലിൽ എടുത്ത ഫ്രീ ക്വിക്ക് പഞ്ചാബ് താരം നിഖിൽ പ്രഭു വലയിലേക്ക് തട്ടിയിട്ടു.

21-ാം മിനിറ്റിൽ ബെം​ഗളൂരു ഒപ്പമെത്തി. ഹർഷ് പത്രേയുടെ ഇടം കാലൻ ഷോട്ട് പഞ്ചാബ് ​ഗോൾ കീപ്പറെ മറികടന്ന് വലയിലേക്കെത്തി. 26-ാം മിനിറ്റിലും 30-ാം മിനിറ്റിലും പഞ്ചാബ് വലചലിപ്പിച്ചു. ഇതോടെ 3-1ന് പഞ്ചാബ് മുന്നിലായി. പക്ഷേ ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ ബെം​ഗളൂരു തിരിച്ചുവരവിന്റെ സൂചന നൽകി. കർട്ടിസ് മെയിൻ ആണ് ആദ്യ പകുതി അവസാനിക്കും മുമ്പ് ബെം​ഗളൂരുവിന് പ്രതീക്ഷ നൽകിയത്.

67-ാം മിനിറ്റിൽ ജാവി ഹെർണാണ്ടസ് ബെം​ഗളൂരുവിനെ ഒപ്പമെത്തിച്ചു. പഞ്ചാബ് ​ഗോൾകീപ്പറുടെ രവി കുമാറിന്റെ മികവ് ചോദ്യം ചെയ്യുന്നതായിരുന്നു ബെം​ഗളുരുവിന്റെ ​ഗോൾ. മത്സരം വിജയിക്കാൻ കഴിഞ്ഞില്ലെങ്കിലും സ്വന്തം സ്റ്റേഡിയത്തിൽ ബെം​ഗളൂരു പിന്നിൽ നിന്ന് പൊരുതിക്കയറി. ആദ്യ വിജയത്തിനായി പഞ്ചാബ് ഇനിയും കാത്തിരിക്കണം. ഇന്നലെ കേരളാ ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ ചെന്നൈയ്ക്കെതിരെ നടത്തിയ അതേ പോരാട്ടം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com