ടോട്ടനത്തിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി; ടോപ് ഫോറിലെത്തി ആസ്റ്റണ്‍ വില്ല

തുടക്കത്തില്‍ ഒരു ഗോളിന് മുന്നില്‍ നിന്നതിന് ശേഷമായിരുന്നു ടോട്ടനത്തിന്റെ പരാജയം
ടോട്ടനത്തിന് തുടര്‍ച്ചയായ മൂന്നാം തോല്‍വി; ടോപ് ഫോറിലെത്തി ആസ്റ്റണ്‍ വില്ല

ലണ്ടന്‍: പ്രീമിയര്‍ ലീഗിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും പരാജയം വഴങ്ങി ടോട്ടനം. സ്വന്തം തട്ടകത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് സ്പര്‍സ് പരാജയപ്പെട്ടത്. തുടക്കത്തില്‍ ഒരു ഗോളിന് മുന്നില്‍ നിന്നതിന് ശേഷമായിരുന്നു ടോട്ടനത്തിന്റെ പരാജയം. ലീഗില്‍ ഒന്നാം സ്ഥാനത്തായിരുന്ന ടോട്ടനം തുടര്‍ച്ചയായ മത്സരങ്ങളില്‍ ചെല്‍സിയോടും വോള്‍വ്‌സിനോടും ഇന്ന് വില്ലയോടും പരാജയപ്പെട്ടതോടെ അഞ്ചാം സ്ഥാനത്തേക്ക് വീണു.

22-ാം മിനിറ്റില്‍ ജിയോവനി ലോ സെല്‍സോയാണ് ടോട്ടനത്തിനായി ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ നിശ്ചിത സമയത്തിലുടനീളം ലീഡ് നിലനിര്‍ത്താന്‍ ടോട്ടനത്തിന് സാധിച്ചു. എന്നാല്‍ ആദ്യ പകുതിയുടെ അധിക സമയത്ത് പൗ ടോറസിലൂടെ ആസ്റ്റണ്‍ വില്ല ഒപ്പമെത്തി. രണ്ടാം പകുതിയില്‍ 61-ാം മിനിറ്റില്‍ ഒല്ലി വാറ്റ്കിന്‍സിന്റെ ഗോള്‍ ആസ്റ്റണ്‍ വില്ലയ്ക്ക് വിജയം സമ്മാനിച്ചു.

വിജയത്തോടെ നാലാം സ്ഥാനത്തേക്കുയരാന്‍ ആസ്റ്റണ്‍ വില്ലയ്ക്ക് സാധിച്ചു. 13 മത്സരങ്ങളില്‍ നിന്ന് 28 പോയിന്റാണ് വില്ലയുടെ അക്കൗണ്ടിലുള്ളത്. എന്നാല്‍ 13 മത്സരങ്ങളില്‍ നിന്ന് 26 പോയിന്റുകളുമായി അഞ്ചാമതാണ് ടോട്ടനം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com