ഐ ലീ​ഗിൽ ​ഗോകുലം കേരള-ചർച്ചിൽ ബ്രദേഴ്സ് ​ഗോവ പോരാട്ടം ഞായറാഴ്ച; മത്സരം കാണാൻ ജയസൂര്യയും

ഐ ലീ​ഗ് പോയിന്റ് ടേബിളിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ് ​ഗോകുലം കേരള.
ഐ ലീ​ഗിൽ ​ഗോകുലം കേരള-ചർച്ചിൽ ബ്രദേഴ്സ് ​ഗോവ പോരാട്ടം ഞായറാഴ്ച; മത്സരം കാണാൻ ജയസൂര്യയും

കോഴിക്കോട്: ഞായറാഴ്ച കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരം കാണാൻ നടൻ ജയസൂര്യയും എത്തുന്നു. ​ഗോകുലം എഫ്സിയും ചർച്ചിൽ ബ്രദേഴ്സ് ​ഗോവയും തമ്മിൽ രാത്രി ഏഴ് മണിക്കാണ് മത്സരം. കോഴിക്കോടിന് ഇനി ഫുട്ബോൾ മാമാങ്കമാണെന്ന് ജയസൂര്യ പറഞ്ഞു. ​ഗോകുലവും ​ഗോവയും തമ്മിൽ നടക്കുന്ന മത്സരം കാണാൻ താനെത്തുമെന്നും ജയസൂര്യ വ്യക്തമാക്കി.

മത്സരത്തിന്റെ ടിക്കറ്റുകൾ കോഴിക്കോടും മലപ്പുറത്തും ഉള്ള ഗോകുലം ചിറ്റ്സിന്റെ ഓഫീസിൽ നിന്നും ലഭ്യമാകും. ഐ ലീ​ഗ് പോയിന്റ് ടേബിളിൽ ഇപ്പോൾ മൂന്നാം സ്ഥാനത്താണ് ​ഗോകുലം കേരള. അഞ്ച് മത്സരങ്ങളിൽ നിന്നായി മൂന്ന് വിജയങ്ങൾ ​ഗോകുലം നേടിയിട്ടുണ്ട്. ഒരെണ്ണം സമനില ആയപ്പോൾ ഒന്നിൽ തോൽവി നേരിട്ടു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com