ഇരട്ട​ഗോളുമായി ക്യാപ്റ്റൻ; ട്രാവു എഫ്സിയെ തകർത്ത് ​ഗോകുലം കേരള

ജയത്തോടെ ഗോകുലം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി.
ഇരട്ട​ഗോളുമായി ക്യാപ്റ്റൻ; ട്രാവു എഫ്സിയെ തകർത്ത് ​ഗോകുലം കേരള

കൊല്‍ക്കത്ത: ഐ ലീ​ഗിൽ സ്വന്തം നാട്ടിലെ അത്ഭുത പ്രകടനത്തിന് പിന്നാലെ എതിരാളിയുടെ തട്ടകത്തിലും ​ഗോകുലത്തിന്റെ തകർപ്പൻ പ്രകടനം. കൊൽക്കത്തയിലെത്തി ട്രാവു എഫ്സിയെ എതിരില്ലാത്ത രണ്ട് ​ഗോളിന് തകർത്താണ് ​ഗോകുലത്തിന്റെ തേരോട്ടം. രണ്ട് ​ഗോളും നേടിയത് ​ഗോകുലത്തിന്റെ സ്പാനിഷ് താരം അലക്സ് സാഞ്ചെസാണ്.

മത്സരം തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ സാഞ്ചെസ് ഗോകുലത്തിനായി വലകുലുക്കി. നൗഫലിന്റെ പാസില്‍ നിന്നായിരുന്നു ക്യാപ്റ്റന്റെ ഗോള്‍ പിറന്നത്. അധികം വൈകാതെ രണ്ടാം ​ഗോളും എത്തി. 16-ാം മിനിറ്റില്‍ സാഞ്ചെസ് ​ഗോകുലത്തിന്റെ ലീഡ് രണ്ടായി ഉയർത്തി.

ജയത്തോടെ നാല് മത്സരങ്ങളിൽ നിന്ന് 10 പോയിന്റ് നേടി ഗോകുലം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ആദ്യ മത്സരത്തിൽ സമനിലയോടെയാണ് ​ഗോകുലം തുടങ്ങിയത്. പിന്നീടുള്ള മൂന്ന് മത്സരങ്ങളും ​ഗോകുലം വിജയിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com