ഇന്റർ കാശിയെ സമനിലയിൽ തളച്ചു; ഐ ലീഗിൽ ​ഗോകുലത്തിന് സമനില തുടക്കം

ഇന്റർ കാശിയുടെ പ്രതിരോധത്തെ മറികടന്നെത്തിയ പി എൻ നൗഫൽ ​ഗോളിക്ക് മുകളിലൂടെ പന്ത് പോസ്റ്റിലേക്ക് തട്ടിയിട്ടു.
ഇന്റർ കാശിയെ സമനിലയിൽ തളച്ചു; ഐ ലീഗിൽ ​ഗോകുലത്തിന് സമനില തുടക്കം

കോഴിക്കോട്: മത്സരത്തിന്റെ തുടക്കത്തിൽ ഇന്റർ കാശി താളം കണ്ടെത്താൻ വിഷമിച്ചു. എന്നാൽ ലഭിച്ച അവസരം ക്യത്യമായി ഉപയോ​ഗിക്കാൻ ​ഗോകുലത്തിന് കഴിഞ്ഞു. എട്ടാം മിനിറ്റിൽ സ്പാനിഷ് സ്‌ട്രൈക്കർ അലെക്‌സ് സാഞ്ചെസ് ​ഗോകുലത്തെ മുന്നിലെത്തിച്ചു. മത്സരത്തിൽ പതിയെ താളം കണ്ടെത്താനാണ് ഇന്റർ കാശി ശ്രമിച്ചത്.

29-ാം മിനിറ്റിൽ മലബാറിയൻസിനെ നിശബ്ദമാക്കി ഇന്റർ കാശി സമനില ​ഗോൾ നേടി. എഡ്മണ്ട് ലാൽറിൻഡികയുടെ ഷോട്ട് വലയിലേക്ക് കയറുന്നത് നോക്കി നിൽക്കാനേ ​ഗോകുലം കീപ്പറിന് സാധിച്ചുള്ളു. പിന്നീട് ​ഗോൾ പിറക്കാതെ വന്നതോടെ മത്സരത്തിന്റെ ആദ്യ പകുതി ഇരുടീമുകളും ഓരോ ​ഗോൾ പങ്കിട്ടു.

53-ാം മിനിറ്റിൽ മലബാറിനെ ആവേശത്തിലാക്കി ​ഗോകുലത്തിന്റെ രണ്ടാം ​ഗോൾ പിറന്നു. ഇന്റർ കാശിയുടെ പ്രതിരോധത്തെ മറികടന്നെത്തിയ പി എൻ നൗഫൽ ​ഗോളിക്ക് മുകളിലൂടെ പന്ത് പോസ്റ്റിലേക്ക് തട്ടിയിട്ടു. മത്സരത്തിൽ ​ഗോകുലം 2-1ന് മുന്നിലെത്തി. നിശ്ചിത സമയം അവസാനിക്കും വരെ ലീഡ് നിലനിർത്താൻ ​ഗോകുലത്തിന് കഴിഞ്ഞു. പക്ഷേ ഇഞ്ചുറി ടൈമിൽ കഥമാറി. 91-ാം മിനിറ്റിൽ മുഹമ്മദ് ആസിഫ് ഖാൻ സമനില ​ഗോൾ നേടി. എട്ട് മിനിറ്റ് നീണ്ട ഇഞ്ചുറി ടൈമിയിൽ ആർക്കും ​ഗോൾ നേടാൻ കഴിഞ്ഞില്ല. ഇതോടെ ഐ ലീ​ഗിൽ ​ഗോകുലത്തിന്റെ പോരാട്ടത്തിന് സമനിലയോടെ തുടക്കമായി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com