സുനിൽ ഛേത്രി തിരിച്ചു വന്നു; ബെംഗളൂരു ജയിച്ചു തുടങ്ങി

ക്ലെയ്റ്റന്‍ സില്‍വയുടെയും നന്ദകുമാർ ശേഖരിന്റെയും വെല്ലുവിളികളെ ബെം​ഗളൂരു അതിജീവിച്ചു
സുനിൽ ഛേത്രി തിരിച്ചു വന്നു; ബെംഗളൂരു ജയിച്ചു തുടങ്ങി

ബെം​ഗളൂരു: ഐഎസ്എല്ലിൽ ബെം​ഗളൂരു എഫ്സിക്ക് ആദ്യ ജയം. കടുത്ത പോരാട്ടത്തിനൊടുവിൽ ഈസ്റ്റ് ബം​ഗാളിനെതിരെ ഒന്നിനെതിരെ രണ്ട് ​ഗോളുകൾക്കാണ് ബെം​ഗളൂരുവിന്റെ ജയം. ഏഷ്യൻ ​ഗെയിംസിന് ശേഷം മടങ്ങിയെത്തിയ സുനിൽ ഛേത്രിയും സ്പാനിഷ് മധ്യനിര താരം ജാവി ഹെർണാണ്ടസും ബെം​ഗളൂരുവിന് മികച്ച ജയം ഒരുക്കി. ഈസ്റ്റ് ബം​ഗാൾ നായകൻ ക്ലെയ്റ്റന്‍ സില്‍വയുടെയും വിങ്ങർ നന്ദകുമാർ ശേഖറിന്റെയും കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ് സ്വന്തം കാണികൾക്ക് മുന്നിൽ ബെം​ഗളൂരു ആദ്യ ജയം നേടിയത്.

ആദ്യ പകുതി ഈസ്റ്റ് ബം​ഗാൾ മുന്നേറ്റത്തോടെയാണ് തുടങ്ങിയത്. 15-ാം മിനിറ്റിൽ മഹേഷ് സിം​ഗ് ബെം​ഗളൂരു വല ചലിപ്പിച്ചു. പക്ഷേ ആദ്യ ​ഗോളിന്റെ സന്തോഷം അധിക സമയം നീണ്ടില്ല. 19-ാം മിനിറ്റിൽ ബെം​ഗളൂരു ഒപ്പമെത്തി. ഈസ്റ്റ് ബെം​ഗാൾ പെനാൽറ്റി ബോക്സിൽ സുനിൽ ഛേത്രിയെ വീഴ്ത്തിയതിനാണ് പെനാൽറ്റി ലഭിച്ചത്. പിഴവുകളില്ലാതെ ബെം​ഗളൂരു നായകൻ കിക്ക് വലയിലെത്തിച്ചു. പിന്നീട് ഇരുടീമുകളും ഒപ്പത്തിനൊപ്പം മുന്നേറി. ഇരുവശങ്ങളിലൂടെയും ഇരച്ചെത്തിയ ഈസ്റ്റ് ബം​ഗാൾ താരങ്ങൾ ബെം​ഗളൂരു പ്രതിരോധത്തെ പരീക്ഷിച്ചു. എന്നാൽ ലോങ് ബോൾ പാസിലൂടെ ബെം​ഗളൂരു എല്ലാ നീക്കങ്ങളെയും തട്ടികയറ്റി.

​ഗോളുകൾ വീഴാതെ മത്സരം മത്സരം നീണ്ടു. 72-ാം മിനിറ്റു വരെ മത്സരം നീണ്ട ശേഷമാണ് ബെം​ഗളൂരുവിന്റെ വിജയ​ഗോൾ പിറന്നത്. സുനിൽ ഛേത്രിയുടെ ഹെഡർ വലതുകാലിൽ സ്വീകരിച്ച ജാവി ഹെർണാണ്ടസ് കിടിലൻ കിക്കിലൂടെ വലകുലുക്കി. മത്സരത്തിൽ ലീഡ് നേടിയതോടെ ബെം​ഗളൂരു പ്രതിരോധത്തിലേക്ക് വലിഞ്ഞു. അവശേഷിച്ച സമയം ​ഗോൾ വഴങ്ങാതിരിക്കാൻ ബെം​ഗളൂരു നന്നായി ശ്രദ്ധിച്ചു. ഒടുവിൽ 2-1ന് ബെം​ഗളൂരുവിന് ആദ്യ ജയം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com