'ഒടുവിൽ ആ അഹങ്കാരിയെ പുറത്താക്കി'; അമേരിക്കയിൽ മെസ്സിക്കെതിരെ പ്രതിഷേധം

നെയ്മറിനെതിരെ ഇതേ വാക്കുകളുമായി പിഎസ്ജി അൾട്രാസ് പാരിസിലും പ്രതിഷേധിച്ചു
'ഒടുവിൽ ആ അഹങ്കാരിയെ പുറത്താക്കി'; അമേരിക്കയിൽ മെസ്സിക്കെതിരെ പ്രതിഷേധം

പാരിസ്: പിഎസ്ജി വിട്ട നെയ്മറിനും മെസ്സിക്കുമെതിരെ പ്രതിഷേധവുമായി ആരാധകർ. നെയ്മറിനെതിരെ ഫ്രാൻസിലാണ് പ്രതിഷേധം നടത്തിയത്. എന്നാൽ മെസ്സിക്കെതിരെ ബാനർ കെട്ടാൻ പിഎസ്ജി അൾട്രാസ് അമേരിക്കയിലേക്ക് എത്തി. ക്ലബുമായുള്ള പ്രശ്നങ്ങൾ അവസാനിപ്പിച്ച എംബാപ്പയെ പിഎസ്ജി ആരാധകർ തൽക്കാലം വെറുതെ വിട്ടു.

റെഡ് ബുള്ളിനെതിരായ മത്സരം നടക്കുന്ന സ്റ്റേഡിയത്തിന് മുന്നിലാണ് മെസ്സിക്കെതിരെ ബാനർ പ്രത്യക്ഷപ്പെട്ടത്. 'മെസ്സി: ഒടുവിൽ ആ അഹങ്കാരിയെ പുറത്താക്കി' എന്നാണ് ബാനറിൽ എഴുതിയിരിക്കുന്നത്. നെയ്മറിനെതിരെയും അതേ വാചകത്തിലാണ് പിഎസ്ജി ആരാധകരുടെ പ്രതിഷേധം. ഫ്രഞ്ച് ലീ​ഗിൽ ലെൻസിന് എതിരായ മത്സരവേദിയിലാണ് പിഎസ്ജി അൾട്രാസ് നെയ്മറിനെതിരെ പ്രതിഷേധിച്ചത്.

പിഎസ്ജിയുമായി ധാരണയിലെത്തിയ ഫ്രാൻസ് സൂപ്പർ താരം കിലിയൻ എംബാപ്പയെ ആരാധകർ പ്രതിഷേധത്തിൽ നിന്ന് ഒഴിവാക്കി. എംബാപ്പെയ്ക്കെതിരെ തൽക്കാലം പ്രതിഷേധം ആലോചനയിൽ ഇല്ലെന്ന് പിഎസ്ജി അൾട്രാസ് അറിയിച്ചു. ക്ലബുമായി അടുത്ത വർഷം താരം കരാർ പുതുക്കുമെന്ന പ്രതീക്ഷയിലാണ് പ്രതിഷേധങ്ങൾ ഒഴിവാക്കിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com