ലൂയിസ് റുബൈലസ് രാജിവെച്ചേക്കും; നടപടിക്കൊരുങ്ങി ഫിഫ

റുബൈലസിനെതിരെ നടപടി വേണമെന്ന് വനിത താരം
ലൂയിസ് റുബൈലസ് രാജിവെച്ചേക്കും; നടപടിക്കൊരുങ്ങി ഫിഫ

മാഡ്രിഡ്: വനിത ഫുട്ബോള്‍ ലോകകപ്പിലെ കിരീട നേട്ടത്തിന് ശേഷം സ്പെയ്ൻ താരത്തെ ചുംബിച്ച സംഭവത്തിൽ ലൂയിസ് റുബൈലസിനെതിരെ നടപടിക്കൊരുങ്ങി ഫിഫ. ഒഴിഞ്ഞുമാറിയിട്ടും റുബൈലസ് താരത്തിന്റെ ചുണ്ടിൽ ചുംബിച്ചതിനാണ് നടപടി. ഫിഫ അച്ചടക്ക നടപടിക്ക് സാധ്യത ഉള്ളതിനാൽ ദ് റോയല്‍ സ്പാനിഷ് ഫുട്ബോള്‍ ഫെഡറേഷന്‍ അദ്ധ്യക്ഷ സ്ഥാനം റുബൈലസ് രാജിവെച്ചേക്കും.

ലോകകപ്പ് വേദിയിലെ വിവാദ ചുംബനം സ്പെയിനിന് അകത്തും പുറത്തും വലിയ പ്രതിഷേധമാണ് സൃഷ്‌ടിച്ചത്. സ്പെയിൻ സർക്കാരിലെ മന്ത്രിമാർ വരെ റുബൈലസിന്റെ രാജിയ്ക്കായി രം​ഗത്തെത്തിയിരുന്നു. സ്പെയിന്‍ താരം ജെന്നിഫര്‍ ഹെര്‍മോസോയെ ആണ് റുബൈലസ് ചുംബിച്ചത്. ഇത്തരം സംഭവങ്ങൾക്ക് നടപടി ഇല്ലാത്ത സാഹചര്യം ഉണ്ടാവരുതെന്ന് ജെന്നിഫർ പ്രതികരിച്ചിരുന്നു. പിന്നാലെയാണ് ഫിഫ വിഷയത്തിൽ ഇടപെട്ടത്.

മുമ്പ് ചുംബനത്തിൽ താരത്തോട് മാപ്പ് ചോദിച്ച് റുബൈലസ് രം​ഗത്തെത്തിയിരുന്നു. ലോകകപ്പ് വിജയത്തിലെ ആവേശം കൊണ്ടാണ് താൻ അങ്ങനെ ചെയ്തതെന്നായിരുന്നു റുബൈലസിന്റെ വാദം. എന്നാൽ ഫിഫയുടെ നടപടി ഉണ്ടാകുമെന്ന റിപ്പോർട്ടിൽ റുബൈലസ് പ്രതികരിച്ചിട്ടില്ല.

Related Stories

No stories found.
logo
Reporter Live
www.reporterlive.com